സ്വന്തം ലേഖകന്‍: അച്ഛന് ബലിയിടാന്‍ പോകാന്‍ ദിലീപിന് കോടതി അനുമതി, ദിലീപിനെ കാണാന്‍ കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി. പിതാവിന്റെ ശ്രാദ്ധദിനമായ ബുധനാഴ്ച്ച കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ദിലീപിന് ജയില്‍ വിടാം. എന്നാല്‍ വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അന്ന് തന്നെ ദിലീപ് ജയിലില്‍ മടങ്ങിയെത്തണം.
ഈ മാസം ആറിനാണ് ദിലീപിന്റെ അച്ഛന് പത്മനാഭന് പിള്ളയുടെ ശ്രാദ്ധ ദിനം. ആറിനു രാവിലെ ഏഴു മണി മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ദിലീപ് കഴിയുന്ന ജയിലില്‍ നിന്ന് ഒന്നരകിലോ മീറ്റര്‍ മാത്രം അകലെയാണ് വീട്. പോലീസ് സംരക്ഷണയില്‍ ദിലീപിനെ വീട്ടില്‍ എത്തിക്കുകയും, തിരികെ ജയിലില്‍ എത്തിക്കുകയും ചെയ്യണം.
അതേയസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്. കൂടതെ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യ മാധവന് ആലുവ സബ് ജയിലിലെത്തി. ദിലീപിന്റെ മകള്‍ മീനാക്ഷിയും, കാവ്യയുടെ പിതാവ് മാധവനും കാവ്യയ്ക്കൊപ്പം ജയിലിലെത്തിയിരുന്നു.
ജയിലിനുള്ളില്‍ ഇരുപത് മിനിറ്റോളം ഇവര്‍ ദിലീപിനൊപ്പം ചിലവിട്ടതയാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപ് ജയിലായതിനു ശേഷം ഇതാദ്യമായാണ് കാവ്യ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തുന്നത്. മാഡത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി തിടുക്കത്തില്‍ കാറില്‍ കയറിപ്പോകുകയായിരുന്നു കാവ്യ. മാഡം കാവ്യ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ നേരത്തെ വാര്‍ത്തയായിരുന്നു. കാവ്യ എത്തുന്നതിന് അല്പസമയം മുന്‍പ് നടനും സംവിധായകനും ദിലിപീന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷായും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല