സ്വന്തം ലേഖകന്‍: ഹജ്ജ് സമാധാനപരമായി പര്യവസാനിച്ചതായി സൗദി, ഇറാന് തീര്‍ഥാടകര്‍ സൗദി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയതായും സമാധാനപരമായി അമര്‍ച്ച ചെയ്തതായും വെളിപ്പെടുത്തല്‍. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ വിജയകരമായി പര്യവസാനിച്ചതായി സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് ഫൈസല്‍ രാജകുമാരന് അറിയിച്ചു.
ഹജ്ജ് വിജയകരമാക്കുന്നതില്‍ സല്മാന് രാജാവിന്റെ പങ്ക് എടുത്തു പറയേണ്ടതാണെന്നും ഖാലിദ് ഫൈസല്‍ രാജകുമാരന് പറഞ്ഞു. മക്കയില്‍ ഇറാന് തീര്‍ത്ഥാടകര്‍ രാഷ്ട്രീയവും വിഭാഗീയവുമായ മുദ്രാവാക്യം ഉയര്‍ത്തിയതായും മക്ക ഗവര്‍ണര്‍ ആരോപിച്ചു. മിനായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സമാധാനപൂര്‍വ്വം ഇത് അമര്‍ച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കിയത്.
സൗദിയുടെ ആഭൃന്തര കാരൃങ്ങളില്‍ ആരേയും കൈ കടത്താന്‍ തങ്ങള്‍ അനുവദിക്കില്ല. മറ്റുള്ള രാജ്യങ്ങളുടെ കാര്യത്തിലും ഇതേ നിലപാടാണ് തങ്ങളുടേതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റേയും ശാന്തിയുടേയും മതമാണ്. സമാധാനപരമായ ലോകം കെട്ടിപ്പടുക്കാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യേണ്ടത് നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഇതാണ് ഹജ്ജ് കര്‍മ്മത്തിനെത്തിയ വിവിധ രാജ്യക്കാരായ ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകരോട് എനിക്കു നല്‍കാനുള്ള സന്ദേശമെന്നും മക്ക അമീര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല