സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തില്‍ മലയാളികളെ കടത്തിവെട്ടി ഉത്തരേന്ത്യക്കാര്‍. ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ മലയാളികളെ പിന്നിലാക്കി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മുന്നേറുന്നതായാണ് ഏറ്റവും കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വദേശിവല്‍ക്കരണത്തിനും കര്‍ശനമായ വിസാ നിയമങ്ങള്‍ക്കും ശേഷം ഗള്‍ഫില്‍ അവശേഷിക്കുന്ന തൊഴിലുകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനളില്‍ നിന്നുള്ളവര്‍ പിടിമുറുക്കുകയാണ്.
കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തില്‍ നിന്ന് 9000 ത്തില്‍ താഴെ മാത്രം ആളുകളാണ് തൊഴില്‍ തേടി ഗള്‍ഫിലേക്ക് പോയത്. അതേസമയം ഈ കാലയളവില്‍ ബിഹാറില്‍ നിന്ന് 35,000 പേരും ഉത്തര്‍ പ്രദേശില്‍ നിന്ന് 33,000 പേരും ഗള്‍ഫിലേക്ക് കുടിയേറി. 2015 ല്‍ 43,000 ത്തോളം മലയാളികള്‍ തൊഴില്‍ തേടി ഗള്‍ഫിലേക്ക് കുടിയേറിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 25,000 മായി ഇടിഞ്ഞു. ഈ മാസം സൗദിയില്‍ നിതാഖാതിന്റെ അടുത്ത ഘട്ടം തുടങ്ങുന്നതോടെ ഇത് വീണ്ടും കുറയുമെന്നാണ് നിഗമനം.
ഈ വര്‍ഷം അത് 20,000 മായി വീണ്ടും കുറയുമെന്നാണ് സൂചന. 2017 ലെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഡാറ്റ പ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് 1.84 ലക്ഷം പേരാണ് തൊഴില്‍ തേടി ഗള്‍ഫില്‍ എത്തിയത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള മൊത്തം കുടിയേറ്റക്കാരുടെ 20 ശതമാനവും ഇപ്പോള്‍ ബിഹാറില്‍ നിന്നാണ്. 18 ശതമാനവുമായി ഉത്തര്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല