സ്വന്തം ലേഖകന്‍: മ്യാന്മറില് നിന്നുള്ള റോഹിങ്ക്യ അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന പ്രശ്നം, സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. രണ്ട് റോഹിങ്ക്യ അഭയാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് വിശദീകരണം തേടിയത്. വരുന്ന തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങളെ മ്യാന്മറിലേക്കു തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനയ്ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും വിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് റോഹിന്‍ഗ്യ മുസ്!ലിംകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ഭരണഘടനയും വിവിധ ഐക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങളും അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹര്‍ജിയില്‍ റോഹിങ്ക്യകള്‍ ചൂണ്ടിക്കാട്ടി.
നേരത്തേ, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. നാല്‍പ്പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് രാജ്യത്ത് വിവിധയിടങ്ങളിലായി കഴിയുന്നതെന്നാണ് വിവരം. മ്യാന്മറില് മാത്രം പൗരത്വം നിഷേധിക്കപ്പെട്ട അവസ്ഥയില്‍ 11 ലക്ഷം റോഹിന്‍ഗ്യ മുസ്ലിംകളാണുള്ളത്. ബുദ്ധമത ഭൂരിപക്ഷ രാജ്യമായ മ്യാന്മറിലേക്ക് കുടിയേറിയ ബംഗ്ലാദേശ് മുസ്ലീങ്ങളായ റോഹിങ്ക്യകള്‍ പൗരത്വം നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് മ്യാന്മര് സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല