സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ദേരാ സച്ചാ സൗദ ആശ്രമത്തില്‍ വന്‍ ആയുധവേട്ട, തോക്കുകളുടെ വന്‍ ശേഖരം കണ്ടെടുത്തു. കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ സങ്കേതമായ ദേരാ സച്ചാ സൗദയില്‍ പോലീസ് നടത്തിയ ആയുധവേട്ടയില്‍ 33 മൂന്ന് അത്യാധുനിക തോക്കുകള്‍ അടക്കം നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു.
ബലാത്സംഗ കേസില്‍ ആള്‍ദൈവത്തിന് തടവുശിക്ഷ ലഭിച്ചതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് അയുധ ശേഖരം കണ്ടെത്തിയത്. പോലീസ് പിടിച്ചെടുത്ത നിരവധി തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളുടെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതേ സ്ഥലത്തു നിന്ന് തന്നെ നേരത്തെ എ.കെ 47 നും, റൈഫിളുകളും പെട്രോള്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
ഇതിനു സമാനമായ ആയുധ ശേഖരം തന്നെയാണ് വീണ്ടും പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തിരിക്കുന്നത്. ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ അനുയായികള്‍ നടത്തിയ കലാപത്തെ തുടര്‍ന്നാണ് പോലീസ് ദേരാ സച്ചാ സൗദാ ആസ്ഥാനത്തു പരിശോധന നടത്തിയത്. ഗുര്‍മീതിന്റെ സുരക്ഷാ സേനയ്ക്കായാണ് ഈ ആയുധ ശേഖരം എന്നാണ് ആശ്രമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതിനിടെ അക്രമം അഴിച്ചുവിടാന്‍ നിയോഗിക്കപ്പെട്ടിരുന്ന ‘എ ടീമി’ന്റെ തലവന്‍ ദുനി ചന്ദാണ് പഞ്ചാബിലെ സന്‍ഗ്രൂരില്‍നിന്ന് പിടിയിലായി. സന്‍ഗ്രൂര്‍ സ്വദേശിയായ ദുനി ചന്ദിന് ഗുര്‍മീതിന്റെ ആശ്രമമായ ദേരാ സച്ചാ സൗദയുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ദുനി ചന്ദിന്റെ കാറും 1.70 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. കലാപത്തിനു ശേഷം ഒളിവില്‍ പോയ ദുനിയെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല