1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2017

അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മലയാളി കുടുംബ കൂട്ടായ്മ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 ന് (ശനി) സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റി ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 11ന് പൂക്കളമിട്ട് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തില്‍, മലയാളി കുടുംബങ്ങള്‍ ഒരുമയോടെ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.

ഓണസദ്യക്ക് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ മത്സരങ്ങളും പുരുഷന്‍മാരുടേയും, വനിതകളുടേയും വടംവലിയും ഉണ്ടായിരിക്കും. തുടര്‍ന്ന് മാവേലി മന്നനെ വരവേല്‍ക്കുന്നതോടെ ആരംഭിക്കുന്ന കലാപരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കും. കലാപരിപാടികള്‍ക്കൊപ്പം തട്ടുകട വഴി ചായയും നാടന്‍ പലഹാരങ്ങളും ലഭിക്കും. വൈകുന്നേരത്തോടെ ഓണാഘോഷ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

O7910709133,
07823888673,
07956171991

ഓണാഘോഷം നടക്കുന്ന ഹാളിന്റെ വിലാസം,

ST. J0SEPH CHURCH HALL,
LONGSIGHT,
MI3 OBU.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.