അലക്സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ‘ഡാഡീസ് ഡേ ഔട്ട് ‘പങ്കെടുത്തവര്‍ക്കെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍, മറക്കാനാവാത്ത അനുഭവമായി. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഡാഡിമാര്‍ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച ഒരു ദിവസത്തെ നോര്‍ത്ത് വെയില്‍സ് ട്രിപ്പില്‍ പങ്കെടുത്തവരെല്ലാം, യുകെയിലെ ജീവിത സാഹചര്യത്തില്‍ എല്ലാത്തരത്തിലുള്ള മാനസിക പിരിമുറുക്കത്തില്‍ നിന്നുമുള്ള അയവ് വരുത്തുന്ന ഒന്നായിരുന്നു എന്ന് ഏകകണ്ഡമായി അഭിപ്രായപ്പെട്ടു. നോര്‍ത്ത് വെയില്‍സിലെ വിവിധ സ്ഥലങ്ങള്‍ കോര്‍ത്തിണക്കി സംഘടിപ്പിച്ച ഏകദിന വിനോദയാത്ര എല്ലാവര്‍ഷവും സംഘടിപ്പിക്കണമെന്ന അഭിപ്രായമാണ് രൂപപ്പെട്ടത്.
എം.എം.സി.എ പ്രസിഡന്റ് ജോബി മാത്യു, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, ട്രഷറര്‍ സിബി മാത്യു, വൈസ് പ്രസിഡന്റ് ഹരികുമാര്‍ പി കെ, ജോയിന്റ് സെക്രട്ടറി ആഷന്‍ പോള്‍, കമ്മിറ്റിയംഗങ്ങളായ ജനീഷ് കുരുവിള, തുടങ്ങിയവര്‍ വിനോദയാത്രക്ക് നേതൃത്വം കൊടുത്തു. വിനോദയാത്രയില്‍ പങ്കെടുത്ത എല്ലാവര്ക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.
കൂടുതല്‍ ചിത്രങ്ങള്‍ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല