എബിന് ബേബി (എസ് എം എ): പൊന്നിന് ചിങ്ങത്തിലെ പൂവിളിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ സംസ്കാരത്തതും പൈതൃകത്തെയും നമ്മുടെ പുതുതലമുറക്ക് പകര്‍ന്നു നല്കുവാന് ആവേശത്തോടെ നമുക്ക് ഓണത്ത വരവേല്‍ക്കാം ഈവരുന്ന സെപ്റ്റംബര്‍ 10 നു രാവിലെ 10 :30 നു ബ്രോഡ്വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍വച്ചു എസ്. എം. എയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഓര്‍മയില്‍ എന്നും കാത്തുസൂക്ഷിക്കാന്‍ എസ് എം എയുടെ അതുല്യമായ കലാപ്രിതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും, എല്ലാവര്ക്കും പങ്കെടുക്കുവാനും ആസ്വദിക്കുവാനും പറ്റുന്ന രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന മത്സരങ്ങളും, 10 ല്‍ പരം കലാകാരന്മാരെ അണിനിരത്തി പ്രെസ്റ്റന് ചെണ്ടമേളവും, നോട്ടിങ്ഹാം ബോയിസിന്റ പുലികളിയും, സ്വന്തം ഭവനകളില്‍ പാകം ചെയ്യുന്ന ഭക്ഷണവും സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണമാഘോഷത്തിനു മാറ്റുകൂട്ടും. ഈ മഹനീയ അവസരത്തില്‍ എസ് എം എയോടൊപ്പം ഓണം ആഘോഷിക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിക്കുന്നതായി അറിയിച്ചുകൊണ്ട് പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സെന്റ് കുര്യാക്കോസ് എന്നിവര്‍ ആഘോഷത്തിന്റ നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല