സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി മേഖലക്ക് കനത്ത തിരിച്ചടിയാകാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓട്ടോമേഷന്‍, ഏഴു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ എച്ച്എഫ്എസ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ ഐടി മേഖലയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓട്ടോമേഷന്‍ കനത്ത ആഘാതം ഏല്‍പ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.
നിലവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഏഴു ലക്ഷത്തോളം പേര്‍ തൊഴില്‍ രഹിതരാകുമെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐടി മേഖലയില്‍ ഓട്ടോമേഷന്‍ അതിവേഗം നടപ്പാക്കപ്പെടുമെന്നും ഇന്ത്യന്‍ ഐടി ഭീമന്മാര്‍ക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കാനാകില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ രാജ്യത്ത് ഏഴു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമാകും.
ആദ്യം തൊഴില്‍ വൈദഗ്ദ്യം കുറഞ്ഞ മേഖലയിലുള്ളവര്‍ക്കാണ് തൊഴില്‍ നഷ്ടമാവുക. എന്നാല്‍ മീഡിയം സ്‌കില്‍ഡ്, ഹൈ സ്‌കില്‍ഡ് ജോലികളില്‍ രണ്ടു ലക്ഷം തൊഴില്‍ സാധ്യതകളുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക, ലണ്ടന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഐടി മേഖലയില്‍ നിന്ന് 7.5 ശതമാനം പേര്‍ പുറത്താകും. എന്നാല്‍ ഫിലിപ്പിയന്‍സില്‍ നേരിയ തോതില്‍ തൊഴില്‍ വര്‍ദ്ദനയുണ്ടാകുമെന്നും പഠനം വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല