അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് ഗോപകുമാര്‍ നായര്‍, സെക്രട്ടറി സന്തോഷ് നായര്‍ എന്നിവര്‍ അറിയിച്ചു. സാല്‍ഫോര്‍ഡ് സെന്റ്. ജയിംസ് ഹാളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 ന് അത്തപ്പൂക്കളമിട്ട് തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികളില്‍ അംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ പ്രത്യേക വിഭവങ്ങളാണ് ഓണസദ്യക്ക് വിളമ്പുന്നത്.
മാവേലി മന്നന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്‍പിച്ച വരവേല്‍പ്പ് നല്‍കി സ്വീകരിക്കും. തുടര്‍ന്ന് മാവേലി മന്നന്‍ തന്റെ പ്രജകള്‍ക്ക് ദര്‍ശനം നല്കും. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ. ഓണസദ്യക്ക് ശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിവ കലാപ്രകടനങ്ങള്‍ ഉണ്ടായിരിക്കും. കലാപരിപാടികള്‍ക്ക് ശേഷം നിരവധി സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭാഗ്യ നറുക്കെടുപ്പ് നടക്കും. വൈകുന്നേരം 5 മണിയോട് കൂടി ഓണാഘോഷ പരിപാടികള്‍ സമാപിക്കും.
മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയിലെ മുഴുവന്‍ അംഗങ്ങളും ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി സന്തോഷ് നായര്‍ അറിയിച്ചു.
ഓണാഘോഷം നടക്കുന്ന വേദിയുടെ വിലാസം,
ST.JAMES HALL,
VlCARAGE CL0SE,
SALFORD, M6 8EJ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല