ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാന്‍ വളരെയധികം കഷ്ട്ടപ്പെടുന്നവരാണ് സ്ത്രീകള്‍. ഗര്‍ഭകാലത്തെ സ്ത്രീകളുടെ കഷ്ട്ടപ്പാട് കുട്ടികളുടെ സ്വഭാവത്തെ പോലും പ്രതികൂലമായി ബാധിക്കും.ചിലപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് അവരുടെ പങ്കാളികള്‍ തന്നെയാകാം ഇങ്ങനെ പങ്കാളികള്‍ ഗര്‍ഭിണികള്‍ക്കുണ്ടാക്കുന്ന അമിതമായ സ്ട്രസ്സ് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന മാനസിക വൈകല്യം ഉണ്ടാക്കുമെന്ന് പഠനം. ഗര്‍ഭകാലത്ത് പങ്കാളികളില്‍ നിന്നും അമിത സമര്‍ദ്ദം അനുഭവിക്കേണ്ടി വന്ന 25 സ്ത്രീകളില്‍ ജര്‍മ്മന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളികളില്‍ നിന്നും സ്ട്രെസ് അനുഭവിച്ച ഈ സ്ത്രീകളുടെ വൈകാരിക നിലകളെ അടിസ്ഥാനമാക്കി അവരുടെ 9 മുതല്‍ 19 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നും , സ്ട്രെസ്സിനോടു പ്രതികരിക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കോകോര്ടികൊയിഡ് റിസപ്ട്ടര് എന്ന ജീന്‍ ഈ കുട്ടികളില്‍ കുറവാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊന്സ്ടാന്സ് സര്‍വകലാശാലയിലെ ഹെലന് ഗണ്ടര്‍ പറയുന്നു: ‘ഗര്‍ഭകാലത്ത് സ്ട്രെസ്സ് അനുഭവിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ പൊതുവേ വിഷാദ രോഗികള്‍ ആയിരിക്കുമെന്നാണ് ഇതുവരെ കരുതിയിരുന്നത്, എന്നാല്‍ പങ്കാളികളില്‍ നിന്നും സമര്‍ദ്ദം നേരിട്ട സ്ത്രീകള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരണ നമ്മള് പ്രതികരിക്കുന്ന പോലെ സ്ട്രെസ്സിനോടു പ്രതികരിക്കാന്‍ ആകില്ല എന്നാണ് ഈ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്’
എന്നാല്‍ പങ്കാളികളില്‍ നിന്നല്ലാതെ ഗര്‍ഭിണികള്‍ അനുഭവിക്കേണ്ടി വരുന്ന സ്ട്രെസ്സുകള്‍ കുട്ടികളില്‍ ഈ ജീനിന്റെ കുറവിന് കാരണമാകുമെന്ന് പറയാനാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല