സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന് അമിത ലൈംഗികാസക്തിയെന്ന് ഡോക്ടര്‍മാര്‍, ഒളിവില്‍പ്പോയ ആള്‍ദൈവത്തിന്റെ വളര്‍ത്തുമകള്‍ക്കായി വിദേശത്തും വലവിരിച്ച് പോലീസ്. ലൈംഗിക പീഡന കേസില്‍ 20 വര്‍ഷം തടവു ശിക്ഷ അനുഭവിക്കുന്ന ആള് ദൈവം ഗുര്‍മീത് റാം റഹിമിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് അമിത ലൈംഗികാസക്തിയെ കുറിച്ച് പരാമര്‍ശമുള്ളത്. കൂടാതെ പ്രത്യേക തരത്തിലുള്ള വിത്ഡ്രോവല്‍ സിന്‍ഡ്രമും ഗുര്‍മീതിനെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം ജയിലില്‍ എത്തി നടത്തിയ പരിശോധന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ശാരീരിക പരിശോധനകള്‍ക്ക് പുറമേ മനോരോഗ വിദഗ്ദനും ഗുര്‍മീതിനെ പരിശോധിച്ചു. അമിത ലൈംഗികാസ്കതിയുള്ള ആള്‍ദൈവത്തിന് ലൈംഗിക തൃപ്തി ലഭിക്കാത്തതിനാല്‍ വളരെ പരിക്ഷീണനും ഉത്കണ്ഠാകുലനുമാണ്. ഇതേ തുടര്‍ന്ന് മാനസികമായി അസ്വസ്ഥ കാണിക്കുന്നതായും അതിന് ചികിത്സ ആരംഭിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒപ്പം ഗുര്‍മീതിനെ ചികിത്സിക്കുന്നത് വെല്ലുവിളിയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഗുര്‍മീത് ലഹരി മരുന്നിനും ലൈംഗിക ഉത്തേജക ടോണിക്കുകള്‍ക്കും അടിമയായിരുന്നുവെന്ന് ആശ്രമത്തിലെ അന്തേവാസികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഓസ്ട്രേലിയയില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്താണ് ഉത്തേജക ടോണിക്കുകളും മരുന്നുകളും ഉപയോഗിച്ചിരുന്നത്. ഇത് ശരിവെയ്ക്കുന്ന പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
അതിനിടെ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അടുത്തയാളും, ദത്തുപുത്രിയുമായ ഹണീപ്രീത് ഇന്‍സാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഹണീപ്രീത് നേപ്പാളിലേയ്ക്ക് കടന്നുവെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് നേപ്പാള്‍ അതിര്‍ത്തിയിലുള്ള പോലീസ് സ്റ്റേഷനുകളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചത്. അതിര്‍ത്തിയില്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ നേപ്പാള്‍ അതിര്‍ത്തിയിലുള്ള ജില്ലകളായ മഹാരാജ്ഗന്‍ജ്, ലഖിംപൂര്‍, ബറാച്ച് എന്നീവിടങ്ങളില് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഹണിപ്രീത് ദേരാ അനുകൂലികളുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായും അഭ്യൂഹമുണ്ട്. ഹണിപ്രീതിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഹരിയാനയില്‍ തന്നെ ഉണ്ടെന്നാണ് പോലീസിന് സൂചന. ഇതേതുടര്‍ന്നാണ് ഹണിപ്രീത് ഹരിയാനയില്‍ തന്നെയുണ്ടെന്ന് പോലീസ് വിശ്വസിക്കാന്‍ കാരണം. രാജ്യദ്രോഹം, അക്രമത്തിന് പ്രേരിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതിനെ തുടര്‍ന്നാണ് ഹണിപ്രീതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല