ജോണ്‍സ് മാത്യൂസ് (ആഷ്‌ഫോര്‍ഡ്): ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13 മത് ഓണാഘോഷം ( ആവണി2017) സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിലെ മാവേലി നഗറില്‍ വച്ച് സമുചിതമായി ആഘോഷിക്കുന്ന വിളംബരം ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തിറക്കി.
സര്‍വ്വ കലകള്‍ക്കും അധിപനായ ജഗദീശ്വരനെ സ്മരിച്ചുകൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി ആവണി 2017 ന്റെ വിജയത്തിനായി ആഷ്‌ഫോര്‍ഡിലെ മലയാളി ഭവനങ്ങള്‍ പരിശീലനത്തിന്റെ തിരക്കിലാണ്.
എവിടേയും കനക വിപഞ്ചികളുടെ നാദങ്ങള്‍,ചിലങ്കയുടെ സ്വരം,സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയില്‍ നിന്ന് സെപ്തം 16 ശനിയാഴ്ച അരങ്ങിലെത്തുന്നു.മനസിനും കണ്ണിനും കരളിനും കുളിരേകുന്ന ദൃശ്യ ശ്രാവ്യ വിഭവങ്ങളുമായി ആഷ്‌ഫോര്‍ഡ് അണിഞ്ഞൊരുങ്ങുന്നു
ഈ മഹാദിനത്തിലേക്ക് കലാസ്‌നേഹികളെ സ്വാഗതം ചെയ്യുന്നതായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
https://drive.google.com/file/d/0B9QEYvUK62taTjZRdXdUVG5aY0E/view
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല