സ്വന്തം ലേഖകന്‍: വിമാന കമ്പനികളുടെ പിഴിയല്‍ കാലം കഴിഞ്ഞു, ഇനി ഗള്‍ഫ് വിമാന യാത്രക്കാര്‍ക്ക് ഓഫറുകളുടെ കാലം. ഇനിയുള്ള മൂന്ന് മാസം ഗള്‍ഫ് വിമാന യാത്രികരെ കാത്തിരിക്കുന്നത് വന്‍ ഓഫറുകള്‍. അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേയ്ക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്. തിരക്ക് മുതലാക്കാന്‍ ഈ മാസം 20 വരെ സാധാരണ ഉള്ളതിനെക്കാള്‍ കൂടിയ നിരക്കാണ് വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നത്.
അതിനു ശേഷം ഗള്‍ഫിലേയ്ക്കുള്ള നിരക്ക് പതിനാനായിരത്തില് താഴെയാകും. ഒക്ടോബര്‍ ആകുമ്പോഴേയ്ക്കും ദുബായിലേയ്ക്കും മറ്റും മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് 11,000 രൂപ നല്കിയാല് മതിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധിക്കാലത്ത് നാട്ടിലെത്തിയവരും ഓണം, ബക്രീദ് ആഘോഷങ്ങള്‍ക്കായി എത്തിയവരും ഗള്‍ഫിലേയ്ക്ക് മടങ്ങിപ്പോകുന്ന സമയമായതിനാല്‍ ഈ മാസം ആദ്യം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഗള്‍ഫില്‍ സ്കൂളുകള്‍ തുറന്നതോടെ ഈ റൂട്ടിലുള്ള തിരക്ക് ഏതാണ്ട് ഒതുങ്ങിയ മട്ടാണ്. മുന്‍ വര്‍ഷങ്ങളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നതിനാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഗള്‍ഫ് ടിക്കറ്റ് കിട്ടണമെങ്കില്‍ 40,000 മുതല്‍ 60,000 രൂപ വരെ നല്‍കണമായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥിതി ഭേദമായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. ടിക്കറ്റിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയും ഉണ്ടായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല