അലക്സ് വര്‍ഗീസ് (ബോള്‍ട്ടണ്‍): ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണം 2017 വിവിധ കലാപരിപാടികളോടെ സമുചിതം ആലോഷിച്ചു. ഓണാഘോഷ പരിപാടികള്‍ ശ്രീ. ഹരീന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
ഡോ. അജയകുമാര്‍ ഓണസന്ദേശം നല്കി. മഹാബലി തമ്പുരാന് ഗംഭീര സ്വീകരണം നല്കി. ശ്രീ.രഞ്ജിത്ത് ഗണേഷിന്റെ ഓണപ്പാട്ടോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രജനി രഞ്ജിത്തിന്റെയും ബീനാ ബിന്ദുവിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിര കാണികളടെ കൈയ്യടിയേറ്റു വാങ്ങി.
ഇരുപത്തിരണ്ട് കൂട്ടo വിഭവങ്ങളോടെ വിളമ്പിയ ഓണസദ്യ സ്വാദൂറുന്നതായിരുന്നു. കുട്ടിക്കുരുന്നുകളുടെ ഫെസ്റ്റിവല്‍ ഡാന്‍സ് കൗതുകമുണര്‍ത്തുന്നതായിരുന്നു. ശ്രീ.അനില്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചതോടു കൂടി ആഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല