തെഹ്റാന്: ആഗസ്റ്റ് ആദ്യവാരത്തോടെ ഇന്ത്യക്ക് എണ്ണ നല്‍കുന്നത് നിര്‍ത്തി വെക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. എണ്ണ വാങ്ങിയ ഇനത്തില്‍ ഇന്ത്യ ഇറാന് 50 കേടി ഡോളര്‍ നല്‍കാനുണ്ട്.
കടം തിരിച്ചടച്ചില്ലങ്കില്‍ ഇന്ത്യയിലേക്ക് ആഗസ്റ്റ് മാസം മുതല്‍ എണ്ണ കയറ്റിയയക്കില്ല. കടബാധ്യതയുമായി ബന്ധപ്പെട്ട് എണ്ണ ശുദ്ധീകരണശാലകള്‍ക്ക് ഇറാന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇറാന് എണ്ണ കയറ്റുമതി നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നത്.
ഇറാന്റെ ദേശീയ എണ്ണ കമ്പനിയായ നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 12ശതമാനം നല്‍കുന്നത്. എന്നാല്‍ ഇറാന്റെ ഭാഗത്തു നിന്നും മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല