കോഴിക്കോട്: വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തി ഒന്നായിരം രൂപ പുതുപ്പാടി ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി കെ ഷിജില്‍ അരുണിന് കൈമാറി. തദവസരത്തില്‍ പൊതു പ്രവര്‍ത്തകരായ അര്ജുന് മുരളീധരന്, അനില്‍കുമാര്‍, മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. കോഴിക്കോടെ കോര്‍പറേഷനില്‍ കലണ്ടിത്തഴം എന്ന സ്ഥലത്ത് രേവതി നിവാസില്‍ താമസിക്കുന്ന അരുണ്‍ എന്ന യുവാവ് ജീവിത ദുഃഖങ്ങളുടെ തീരാക്കയത്തിലാണ്. ബി ടെക് പഠനം പൂര്‍ത്തിയാക്കി മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ടു അവരെ സഹായിക്കുവാന്‍ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. പെട്ടന്നൊരു ദിവസം ജോലി സ്ഥലത്ത് തളര്‍ന്നു വീഴുകയാനുണ്ടായത് വിശധമായ പരിശോധനയില്‍ അരുണിന് GBS എന്ന മഹാരോഗമാണെന്ന് സ്ഥിധീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ച അരുണിന് മസിലുകളെ തളര്‍ത്തി നശിപ്പിക്കുന്ന ഈ രോഗം ചികിത്സിച്ചു മാറ്റാന്‍ വലിയ ചിലവു വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
പ്രിയമുള്ളവരേ അരുണിനേയും കുടുംബത്തെയും സഹായിക്കുവാന്‍ സന്മനസ് കാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.
https://www.facebook.com/pg/ WokingKarunyaCharitable socitey-193751150726688/posts/
Charitties Bank Account Details
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല