സ്വന്തം ലേഖകന്‍: ഇറാഖിലെ റെസ്റ്റോറന്റിലും പോലീസ് ചെക്ക് പോയിന്റിലും ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം, 74 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് ഗുരുതര പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഉയരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രമായ നസിറിയയിലാണ് ആക്രമണമുണ്ടായത്.
റെസ്റ്റോറന്റിലേക്ക് അതിക്രമിച്ച് കടന്ന അക്രമികള്‍ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച് കൊണ്ട് റെസ്റ്റോറന്റിലേക്ക് കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് സമീപത്തെ പോലീസ് ചെക്ക് പോയിന്റിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് ഇറാന് പൗരന്മാരും ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
രാജ്യത്തെ എണ്ണ ഉല്പാദനം പ്രധാനമായും നസിറിയ കേന്ദ്രീകരിച്ചായതിനാല്‍ ഈ മേഖലയില്‍ ഭീകരര്‍ ആക്രമണം നടത്തുക പതിവില്ല. അതിനാല്‍ അപ്രതീക്ഷിതമായ ആക്രമണം ഇറാഖ് സര്‍ക്കാരിന് ഞെട്ടലുണ്ടാക്കിയതായാണ് സൂചന. ഇറാഖില്‍ നഷ്ടമായ ശക്തി തിരിച്ചുപിടിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ചാവേര്‍ ആക്രമണമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല