സ്വന്തം ലേഖകന്‍: ഇര്‍മ ചുഴലിക്കാറ്റ് ഡിസ്നി വേള്‍ഡിനോട് ചെയ്തത്, ശവപ്പറമ്പായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അമ്യൂസ്മെന്റ് പാര്‍ക്ക്. ഭൂമിയിലെ ഏറ്റവും സന്തോഷമേറിയ ഇടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടാറുള്ള യുഎസിലെ ഡിസ്നി വേള്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കിനേയും ഫ്ലോറിഡയെ എടുത്ത് അമ്മാനമാടിയ ഇര്‍മ ചുഴലിക്കാറ്റ് വെറുതെ വിട്ടില്ല. ആളൊഴിഞ്ഞ് ശവപ്പറമ്പായി മാറിയിരിക്കുകയാണ് പാര്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചുഴലിക്കാറ്റിന്റെ താണ്ഡവത്തെ തുടര്‍ന്ന് ഡിസ്നി വേള്‍ഡ് കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ വാള്‍ട്ട് ഡിസ്നി വേള്‍ഡ്, എപ്കോട്ട്, അനിമല്‍ കിങ്ഡം, ഡിസ്നി ഹോളിവുഡ് സ്റ്റുഡിയോസ് എന്നിവ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പതിവു പോലെ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പഴയ സന്തോഷമില്ലെന്നാണ് റിപ്പോര്‍ട്ട്. 45 വര്‍ഷത്തെ ചരിത്രത്തിനിടെ ഇത് ആറാം തവണയായിരുന്നു ഡിസ്നി വേള്‍ഡ് അടച്ച് പൂട്ടിയത്.
ഇര്‍മയുടെ സംഹാര താണ്ഡവം രൂക്ഷമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അമ്യൂസ്മെന്റ് പാര്‍ക്ക് അടച്ച് പൂട്ടിയത്. ഇതിനിടെ പാര്‍ക്കില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പുതിയ ചില വിനോദ ഓപ്ഷനുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും പാര്‍ക്ക് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. വാട്ടര്‍ പാര്‍ക്ക്, ബിസാര്‍ഡ് ബീച്ച്, ടൈഫൂണ്‍ ലഗൂണ്‍, എന്നിവ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഈ ആഴ്ച അവസാനം അവയും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടുത്ത നാശം വിതച്ച് വീശിയടിച്ച ഇര്‍മ കൊടുങ്കാറ്റ് ഫ്ലോറിഡയിലെയും കരീബിയനിലെയും നിരവധി പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബാധിച്ചിട്ടുണ്ട്. സന്ദര്‍ശകരുടെ എണ്ണത്തില്‍ ചിലയിടങ്ങളില്‍ കാറ്റ് കാരണം വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചില ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കാറ്റില്‍ തകര്‍ന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങള്‍ എടുത്തതും പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. അതുവരെ ഇവിടങ്ങളിലേക്ക് സന്ദര്‍ശകര്‍ തീരെ എത്തിയിരുന്നുമില്ല. മേഖലയില്‍ ഇതുവരെ വീശിയടിച്ചതില്‍ ഏറ്റവും ശക്തമാ ചുഴലിക്കാറ്റാണ് ഇര്‍മ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല