ജിജി സ്റ്റീഫന്‍: കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ‘ഒരു കൈത്താങ്ങ്’ എന്ന ചാരിറ്റിയുടെ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസി വീടുകളില്‍ അരിയെത്തിച്ചു. മൂന്നാമത്തെ ചാരിറ്റി കഴിഞ്ഞ ആഴ്ച അട്ടപ്പാടിയിലെ താവളത്തു കഷ്ടത അനുഭവിക്കുന്ന ആദിവാസി വീടുകളില്‍ കയറി 10 കിലോ വീതമുള്ള അരി കിറ്റ് വിതരണം ചെയ്തു.
അസോസിയേഷന്റെ ആദ്യ രണ്ട് ചാരിറ്റികള്‍ യഥാക്രമം രാമപുരത്തുള്ള സെന്റ് തോമസ് ആശാഭവന് ചാരിറ്റബിള്‍ ട്രസ്റ്റിനും പാലായില്‍ പ്രവര്‍ത്തിക്കുന്ന കാര്‍മല്‍ ഹോസ്പിറ്റലിലെ ഡയാലിസിസ് സെന്ററിനും നല്‍കിയിരുന്നു.
ജാതിക്കും മതത്തിനും അതീതമായി നമ്മുക്ക് ചുറ്റും കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ഒരു ചെറിയ കൈത്താങ്ങ് ആകുക എന്ന ലക്ഷ്യം മാത്രമാണ് ഈ ചാരിറ്റിയുടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. സഹായിച്ച എല്ലാവര്ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷോമി ഫിലിപ്പ് : 07737749476
സിറിയക് ചുമ്മാര്‍: 078322927335
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല