സ്വന്തം ലേഖകന്‍: മറവി രോഗമുള്ള 78 കാരിയെ പീഡിപ്പിച്ച കേസില്‍ മലയാളിക്ക് യുകെയില്‍ 20 മാസം തടവ്. നഴ്സിംങ് ഹോമില്‍ കെയററായി ജോലി ചെയ്തിരുന്ന സോളമന് രാത്രി രണ്ടുമണിയോടെ ഡിമന്‍ഷ്യാ രോഗിയായ വൃദ്ധയുടെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. ഈ സമയം വൃദ്ധയുടെ മുറിയിലെ മോഷന്‍ സെന്‍സര്‍ അലാം ഓഫാക്കിയിരുന്നതായും കണ്ടെത്തി.
സഹപ്രവര്‍ത്തകയായ യുവതിയാണ് സംഭവം നേരില്‍കണ്ട് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം നിഷേധിച്ചെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ പിന്നീട് സോളമന് കുറ്റം സമ്മതിക്കേണ്ടി വന്നു. ആറുമാസം മുമ്പാണ് സോളമന് വെസ്റ്റ് ഡെര്‍ബിയിലെ ‘ലൌ ടു കെയര്‍’എന്ന നഴ്സിംങ് ഹോമില്‍ ജോലിക്കു കയറിയത്.
സംഭവത്തിനുശേഷം രോഗിയായ വൃദ്ധയുടെ കളിചിരികള്‍പോലും കുറഞ്ഞതായും ഏഷ്യന്‍ ഡോക്ടര്‍മാരോടുപോലും അവര്‍ സംശയത്തോടും ആശങ്കയോടുംകൂടെയാണ് ഇടപെടുന്നതെന്നും വൃദ്ധയുടെ മകള്‍ പറഞ്ഞു. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമേ ലൈംഗീക അതിക്രമം നടത്തുന്നവരുടെ പട്ടികയില്‍ പത്തു വര്‍ഷത്തേക്ക് സോളമന്റെ പേരു ചേര്‍ക്കാനും കോടതി വിധിച്ചു. മൂന്നു കുട്ടികളുടെ പിതാവായ സോളമന് സുവിശേഷക പ്രസംഗകന് കൂടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല