സ്വന്തം ലേഖകന്‍: ആരാധകരെ ഞെട്ടിച്ച് പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ രണ്ടാം ജന്മം. ഗുരുതര രോഗത്തോട് പൊരുതി ജയിച്ച താരം മടങ്ങി വരുന്നു. താന്‍ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായതായി വെളിപ്പെടുത്തി അമേരിക്കന്‍ ഗായികയും നടിയുമായി സെലീന ഗോമസ് കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചിരുന്നു.
സ്വാഭാവിക രോഗപ്രതിരോധശേഷി നഷ്ടമാകുന്ന രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായതായി സെലീന ഗോമസ് തന്നെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ കഴിയുന്ന ചിത്രവും സെലീന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉറ്റസുഹൃത്തും നടിയുമായ ഫ്രാന്‍സിക്ക റെയിസാണ് സെലീനക്ക് കിഡ്നി ദാനം ചെയ്ത് പുതുജീവിതം നല്‍കിയത്.
കഴിഞ്ഞ വേനല്‍കാലത്ത് സംഗീത പരിപാടികളുടെ പ്രചാരണത്തില്‍ സജീവമാകതിരുന്നത് ഏന്തുകൊണ്ടാണെന്ന് പല ആരാധകരും എന്നോട് ചോദിച്ചിരുന്നു. ഇപ്പോള്‍ താനൊരു കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായിരിക്കുകയാണ്. തന്നെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും ഒപ്പം നിന്ന കുടുംബത്തിനും നന്ദി. എല്ലാത്തിനുപരിയായി തനിക്ക് ജീവിതത്തില്‍ വിലമതിക്കാനാവാത്ത സമ്മാനം നല്കിയ ഫ്രാന്‍സിക്ക റെയിസിനും, സെലീന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
2015ലാണ് സെലീനക്ക് ചര്‍മാര്‍ബുദം രോഗം കണ്ടെത്തിയത്. രോഗം മൂലം കടുത്ത വിഷാദത്തിലായിരുന്നു അവര്‍. അതിനിടെ അസുഖം മൂലം ഗായിക ഇടക്ക് കരിയറില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് കിഡ്നി ശസ്ത്രക്രിയക്ക് വിധേയയാതായതായി വെളിപ്പെടുത്തി ഗായിക വെളിപ്പെടുത്തിറ്റത്. വൂഡി അലന്റെ പുതിയ സിനിമയില്‍ അഭിനയിച്ചു കൊണ്ട് ചെറിയ ഇടവേളയ്ക്കു ശേഷം സെലീന അഭിനയരംഗത്തും സജീവമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല