തോമസ് കെ ആന്റണി: സോജിയച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ. ‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ എന്ന യേശുവിന്റെ കല്‍പ്പന പ്രകാരം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പാമേഴ്‌സ് ഗ്രീനില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് പങ്കെടുക്കുവാനും വിവിധ പ്രായത്തിലൂള്ള കുട്ടികള്‍ക്കായി പ്രത്യേകം മതബോധനം നല്‍കുവാനുമായി സെന്റ് ആന്‍സ് സ്‌കൂളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും സ്‌കൂള്‍ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. സെഹിയോന്‍ യുകെയുടെ ടീന്‍സ് ഫോര്‍ കിങ്ഡം, കിഡ്‌സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും.ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. പൊതുവാഹന സൗകര്യമുള്ള സ്‌കൂളില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.
സ്‌കൂളിന്റെ അഡ്രസ്,
St. Annes Catholic High School, 6 Oakthorpe Road, Palmers Green London N135TY
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ്: 07903867625
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല