സ്വന്തം ലേഖകന്‍: ‘ബോംബുകളുടെ മാതാവ് യുഎസിന്റെ പക്കലാണെങ്കില്‍ പിതാവ് തങ്ങളുടെ പക്കലുണ്ട്,’ സ്വന്തം ആണവായുധ ശക്തിയെപ്പറ്റി നിര്‍ണായക സൂചന നല്കി ഇറാന്. പ്രസ് ടിവിക്ക് നല്കിയ അഭിമുഖത്തിനിടെ ഇറാന്റെ ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സ് കമാന്‍ഡറായ ബ്രിഗേഡിയര്‍ ജന.ആമിര്‍ അലി ഹാജിസാദേയാണ് ഇറാന്റെ ആണവാ ശേഷിയെപ്പറ്റി പുതിയ വിവരം വെളിപ്പെടുത്തിയത്. എയ്റോസ്പേസിന്റെ നിര്‍ദ്ദേശ പ്രകാരം ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് ആണ് അത്യുഗ്രന്‍ ശേഷിയോടു കൂടി 10 ടണ്‍ ഭാരമുള്ള ബോംബ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ ബോംബുകളുടേയും പിതാവ് എന്നാവും ഇതിന്റെ വിശേഷണമെന്നും അദ്ദേഹം പറഞ്ഞു. അതീവ വിനാശകാരിയായ ബോംബ് ഇല്യൂഷിന് എയര്‍ക്രാഫ്റ്റില്‍ നിന്നും വിക്ഷേപിക്കാമെന്നും ടിവി അഭിമുഖത്തിനിടെ ആമിര്‍ അലി സൂചിപ്പിച്ചു. എന്നാല്‍ ബോംബിന്റെ പ്രഹരശക്തിയെ കുറിച്ചോ നിര്‍മ്മാണത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ ഏപ്രിലിലാണ് ബോംബുകളുടെ മാതാവ് എന്ന വിശേഷണത്തോടെ അമേരിക്കയുടെ ജിബിയു 43 കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പുകളെ തകര്‍ത്തു തരിപ്പണമാക്കിയത്. 2003 ലാണ് അമേരിക്ക ജിബിയു നിര്‍മ്മിച്ചതെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലിലാണ് പ്രയോഗിച്ചത്. ഡാഡി എന്ന പേരില്‍ നേരത്തെ റഷ്യ ബോബ് പ്രയോഗം നടത്തിയിരുന്നു, 2007 ല്‍ ഫാദര്‍ ഓഫ് ഓള് ബോംബ്സ് എന്ന വിശേഷണത്തോടെ 44 ടണ്‍ ടിഎന്‍ടി ഭാരമുള്ള ബോംബ് റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാന്റെ അവകാശവാദത്തോടെ ഏതാണ് ശരിക്കും ബോംബുകളുടെ പിതാവ് എന്ന തര്‍ക്കം സജീവമായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല