സ്വന്തം ലേഖകന്‍: യുഎസില്‍ പത്തൊമ്പതുകാരിയെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പെണ്‍കുട്ടിയെ കാണാതാകുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്. ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കെന്നിക ജെന്‍കിന്‍സ് എന്ന പത്തൊമ്പതുകാരിയെ ഹോട്ടല്‍ അടുക്കളയിലെ ഫ്രീസറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ ചുറ്റിപ്പറ്റി ദുരൂഹത വര്‍ധിക്കുന്നതിനിടെ കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള കെന്നികയുടെ വീഡിയോ പോലീസ് പുറത്തുവിട്ടു. എന്നാല്‍ കെന്നിക ഫ്രീസറിനുള്ളില്‍ കടക്കുന്നത് വീഡിയോയിലില്ല. അടുക്കളയുടെയും സമീപത്തെ ഹാളിലൂടെയും കെന്നിക നടക്കുന്നത് കാണാം. ഹോട്ടലിലെ സി സി ടി വി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. സെപ്റ്റംബര്‍ ഒമ്പതിനാണ് കെന്നികയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനു ശേഷം ഇവരുടെ മൃതദേഹം ഫ്രീസറിനുള്ളില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കെന്നിക. മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെന്നികയുടെ മാതാവ് എഫ് ബി ഐ ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. കാണാതായ ദിവസം രാവിലെ കെന്നിക സ്വമേധയാ ഹോട്ടലിനുള്ളിലെ അടുക്കളയിലെ ഫ്രീസറിനു സമീപത്തേക്ക് നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇടക്ക് കെന്നിക ഇടറി വീഴുന്നതും ഭിത്തിയില്‍ ഇടിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവുമായി ബന്ധപ്പെട്ട് 24 ല്‍ അധികം ആളുകളെ ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. മുപ്പതോളം പേരെത്തിയ പാര്‍ട്ടിയിലാണ് കെന്നിക പങ്കെടുത്തതെന്ന് പോലീസ് പറയുന്നു.പാര്‍ട്ടിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. പാര്‍ട്ടിക്കു വേണ്ടി മുറി ബുക്ക് ചെയ്യാനെത്തിയിരുന്നവര് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല