സ്വന്തം ലേഖകന്‍: ഈ സുന്ദരി ഇന്നൊരു കേന്ദ്ര മന്ത്രിയാണ്, സമൂഹ മാധ്യമങ്ങളെ പിടിച്ചു കുലുക്കി ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് തന്റെ ചെറുപ്പത്തിലെ ചിത്രം പങ്കുവച്ച് അണികളേയും സമൂഹ മാധ്യമങ്ങളേയും ഞെട്ടിച്ചത്. ‘എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന് അവയൊന്നൊന്നായി ഇതാ പുറത്തു വിടുന്നു,’ എന്ന അടിക്കുറപ്പോടെയായിരുന്നു സ്മൃതി ഇറാനിയുടെ പോസ്റ്റ്.
നിമിഷങ്ങള്‍ക്കകം സ്മൃതിയുടെ പഴയകാല ചിത്രം വൈറലായി. ഭര്‍ത്താവ് സുബിന് ഇറാനിയാണ് ഈ ചിത്രം ആദ്യം പങ്കുവച്ചത്. പലരും ചിത്രത്തെ പുകഴ്ത്തി അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രം കണ്ടവര്‍ സ്മൃതിയുടെ യൗവ്വനകാല മുഖം കണ്ട് അതിശയപ്പെട്ടു. കേന്ദ്രമന്ത്രിക്ക് ഇങ്ങനെയും ഒരു മുഖമോ.അവര്‍ വിസ്മയിക്കാതെ ഇരിക്കുന്നതെങ്ങനെ.
പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ സൗന്ദര്യവും കൂടുന്നു. പഴയതെല്ലാം സ്വര്‍ണം പോലെ സുന്ദരം: ഒരു ആരാധകന് ട്വിറ്ററില്‍ കുറിച്ചു. സ്മൃതിയുടെ പഴയ സുഹൃത്തും ബോളിവുഡ് നിര്‍മാതാവുമായ എക്താ കപൂറും ചിത്രത്തിന് അഭിപ്രായം പറയുകയുണ്ടായി. നേരത്തെയും തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സ്മൃതി പങ്കുവച്ചിരുന്നു. എന്നാല്‍ അവയില്‍ ഏറ്റവും തരംഗമായയത് ഈ സുന്ദരിതന്നെയാണ് എന്നാണ് അണികളുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല