സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്ട്സ്ആപ്പ്, സ്കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി. വാട്ട്സ്ആപ്പ്, സ്കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് സൗദി അറേബ്യയില്‍ നിലവിലുള്ള നിരോധനം നീക്കിയതോടെ ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് ഈ ആപ്പുകള്‍ പ്രവാസികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് ഐ.ടി കമ്മീഷനും ടെലിക്കോം സര്‍വീസ് ദാതാക്കളും നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് നിരോധനം നീക്കിയത്. ഇന്റര്‍നെറ്റ് അധിഷ്ഠിത വോയിസ്, വിഡിയോ കോളിംഗ് ആപ്പുകള്‍ക്കുള്ള നിരോധം അടുത്തയാഴ്ച നീക്കുമെന്ന് കഴിഞ്ഞ ദിവസം കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അബ്ദുള്ള അല്‍ സവാഹ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഭൂരി പക്ഷം പ്രവാസികളും ഈ സൗകര്യം ഉപയോഗിച്ചാണ് വീടുകളിലേക്ക് വിളിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്കും ഓണ്‍ലൈന്‍ കോളുകളുടെ വിലക്ക് നീങ്ങുന്നത് ഗുണകരമാകും. വിലക്ക് നീങ്ങുന്നതോടെ ഇനിസൗദി പ്രവാസികള്‍ക്ക് നാട്ടിലുള്ള ബന്ധുക്കളെ വീഡിയോ കോളിലൂടെ കാണാനും കഴിയും. നേരത്തെ ഈ സൗകര്യം അധികൃതര്‍ നിരോധിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല