സ്വന്തം ലേഖകന്‍: ‘അമേരിക്കയുടെ താളത്തിന് തുള്ളാന്‍ ഇറാനെ കിട്ടില്ല,’ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് ചുട്ട മറുപടി നല്കി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. ഐക്യരാഷ്ട്രസഭയില്‍ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ഇറാന് പ്രസിഡന്റ് ഹസന് റുഹാനി. ഇറാന് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ചൊവ്വാഴ്ച പൊതുസഭയില്‍ ഉന്നയിച്ചത്.
ട്രംപിന്റെ പ്രസംഗം അജ്ഞതയും ഭീഷണിയും നിറഞ്ഞതാണ്. ഇറാന് ആരുടെയും ഭീഷണിക്ക് വഴങ്ങില്ല. ആണവ ഉടന്പടി റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെ റുഹാനി പറഞ്ഞു. പ്രസിഡന്റ് സ്ഥാനമേറ്റശേഷം ആദ്യമായി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് കഴിഞ്ഞ ദിവസം ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഇറാനുമായുള്ള ആണവ ഉടന്പടി റദ്ദാക്കുമെന്നു ട്രംപ് സൂചിപ്പിച്ചു. ആ ഉടന്പടി അമേരിക്കയ്ക്ക് ഹിതകരമല്ല. ഇറാന്റെ ആണവപദ്ധതിക്ക് അന്ത്യം കുറിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നിറഞ്ഞ ഭരണസംവിധാനം സമ്പന്നമായ ഇറാനെ നശിപ്പിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി. 2015 ലെ ഇറാനുമായുള്ള ആണവ കരാറിനെയും ട്രംപ് ആക്രമിച്ചു. ഇതിന് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി റുഹാനി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല