എം പി പദ്മരാജ് (യുക്മ സൗത്ത് വെസ്റ്റ് ജനറല്‍ സെക്രട്ടറി): യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ ഞായറാഴ്ച സെപ്റ്റംബര്‍ പത്തിന് ഓക്സ്ഫോര്‍ഡിലെ ക്ലിഫ്ടണ്‍ ഹാംപ്ടണില്‍ ഒരുമയുടെ നേതൃത്വത്തില്‍ നടന്ന റീജിയണല്‍ കലാമേള കമ്മിറ്റിയിലാണ് ലോഗോ പ്രകാശനം നടന്നത്. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് ലോഗോ പ്രകാശനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്, ജനറല്‍ സെക്രട്ടറി എം പി പദ്മരാജ്, യുക്മ ടൂറിസം ക്ലെബ്ബ് വൈസ് ചെയര്മാന് ടിറ്റോ തോമസ്, മുന്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം, ഒരുമ രക്ഷാധികാരി തോമസ് ജോണ്‍, കലാമേള വൈസ് ചെയര്മാന് ജോജി സെബാസ്റ്റ്യന്‍, ഓക്സ്മാസ് രക്ഷാധികാരി മൈക്കിള്‍ കുര്യന്, ഒരുമയുടെയും ഓക്സ്മാസിന്റെയും എക്സിക്യു്ട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം യുക്മ വെയ്ല്‍സ് റീജിയണില്‍ നിന്നുള്ള അംഗ അസ്സോസിയേഷനുകള്‍ക്കും സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്.ഓക്സ്ഫോര്‍ഡ്ഷയറിലെ വാലിംഗ്ഫോര്‍ഡില്‍ ഒക്ടോബര്‍ 7ന് നടക്കുന്ന റീജിയണല്‍ കലാമേളക്ക് റീജിയണിലെ കരുത്തരായ ‘ഓക്സ്മാസ്സും’, പുതുതായി യുക്മയിലേക്ക് കടന്നു വന്നിരിക്കുന്ന ‘ഒരുമ’യും ചേര്‍ന്ന് സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. വിശാലമായ സൗജന്യ കാര്‍പാര്‍ക്കിങ് സൗകര്യമുള്ള വാലിങ്ഫോര്ഡ് സ്കൂളില്‍ മികച്ച സൗകര്യങ്ങളാണ് മത്സരാര്തഥികള്ക്കും കാണികള്‍ക്കുമായി സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. മിതമായ നിരക്കില്‍ കേരളീയ നാടന്‍ വിഭവങ്ങളും ലഭ്യമായിരിക്കും. ഏവരെയും കലാമേള വേദിയിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വര്‍ഗീസ് ചെറിയാന് അറിയിച്ചു.
റീജിയണല്‍ കലാമേളയുടെ വിപുലമായ സംഘാടക സമിതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഘാടക സമിതിയുടെ വിശദമായ ലിസ്റ്റ് താഴെ കൊടുക്കുന്നു.
ചെയര്മാന് വറുഗീസ് ചെറിയാന്
വൈസ് ചെയര്മാന് – ശ്രീ. മൈക്കിള്‍ കുര്യന് & ശ്രീ. ജോജി സെബാസ്റ്റ്യന്‍
ജനറല്‍ കണ്‍വീനര്‍ – ശ്രീ.പദ്മരാജന്
അപ്പീല്‍ കമ്മിറ്റി ചെയര്മാന് – ശ്രീ. സുജു ജോസഫ്
അപ്പീല്‍ കമ്മിറ്റി വൈസ് ചെയര്മാന് – ശ്രീ. ഡോ. ബിജു & ശ്രീ. ടിറ്റോ തോമസ്
അഡൈ്വസറി ബോര്‍ഡ് ചെയര്മാന് – ശ്രീ. സജീഷ് ടോം
റിസപ്ഷന് ടീം കണ്‍വീനര്‍ – ശ്രീ. സജിമോന്‍ സേതു
വെല്‍ക്കം ടീം കണ്‍വീനേഴ്സ് – ശ്രീ. ജിജു യോവേല്‍, ശ്രീമതി. ലവ്ലി മാത്യു, ശ്രീമതി. ബിന്ദു ജോസ്, ശ്രീ. ലാലിച്ചന്‍ ജോര്‍ജ്, ശ്രീ. ജയചദ്രന്, ശ്രീ. രാജു റാഫേല്‍ , ശ്രീ. ജെയ്സണ്‍ കുര്യന്, ശ്രീ. തോമസ് ജോര്‍ജ്, ശ്രീ. തോമസ് ചാക്കുണ്ണി, ശ്രീമതി. ഷോല ജോണ്‍, ശ്രീമതി. സ്മിത ബേസില്‍, ശ്രീമതി. ഡാലി അജീഷ്, ശ്രീമതി. ഡോളി രാജു, ശ്രീമതി. മേഴ്സി സജീഷ്, ശ്രീമതി. സില്‍വി ജോസ്, ശ്രീമതി. ജൂനിയ റെജി, ശ്രീമതി. ഐവി ബിബി, ശ്രീ. എബിന് ജോസ് & ശ്രീമതി. രേഖ കുര്യന്
ഫിനാന്‍സ് കണ്‍ട്രോളേഴ്സ് – ശ്രീ. ജിജി വിക്ടര്‍ & ശ്രീ. ജാക്സണ് ജോസഫ്
പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് – ശ്രീ. ജോ സേവ്യര്‍ , വറുഗീസ് ചെറിയാന് & ശ്രീ. കോശിയ ജോസ്
രജിസ്ട്രേഷന് – ശ്രീ. അനോജ് ചെറിയാന് & ശ്രീ. ബിബി തോമസ്
ബാക്ക് ഓഫീസ് – ശ്രീ. മനോജ് രാമചന്ദ്രന്, ശ്രീ. സുജു ജോസഫ്, ശ്രീ. മനോജ് വേണുഗോപാല്‍, ശ്രീ. പദ്മരാജ്, ഡോ. ബിജു, സജീഷ് ടോം & തോമസ് ജോണ്‍
ഹോസ്പിറ്റാലിറ്റി കമ്മിറ്റി – ശ്രീ. വര്‍ഗീസ് ഫിലിപ്പ്, ശ്രീ. രാജു റാഫേല്‍, ശ്രീ. പ്രിന്‍സ് മാത്യു,ശ്രീ. വര്‍ഗീസ് പോള്‍, ശ്രീ. സിബി കുര്യാക്കോസ്, ശ്രീ. അജീഷ് വാസുദേവന്‍, ശ്രീ. ഷാജു വര്‍ഗീസ്, ശ്രീ. ടോമിച്ചന്, ശ്രീമതി. അന്ന സിബി, ശ്രീ. ഷിജു പണിക്കര്‍, ശ്രീ. ജയചന്ദ്രന്, ശ്രീമതി. ബെറ്റി തോമസ്, ശ്രീ. തോമസ് ജോണ്‍, ശ്രീ. ജയകൃഷ്ണന്, ശ്രീ. സാമുവേല്‍ വര്‍ഗീസ്, & ശ്രീ. റെജി മിഖാyel
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല