സുജു ജോസഫ് (ലണ്ടന്‍): മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ യുകെയിലേക്കും…മലയാളം മിഷന് യുകെ ചാപ്റ്റര്‍ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന് ഇന്ന് ഉത്ഘാടനം ചെയ്യും. ലണ്ടനിലെ എം എ യു കെ ആസ്ഥാനത്താണ് യുകെ ചാപ്റ്റര്‍ മലയാളികള്‍ക്കായി സമര്‍പ്പിക്കുക. മലയാളം മിഷന് ഡയറക്ടര്‍ പ്രൊഫ സുജ സൂസന് ജോര്‍ജിന്റെ നേതൃത്വത്തില്‍ യുകെ മലയാളികളുമായി നടത്തിയ പ്രാരംഭ ചര്‍ച്ചയില്‍ ഒരു അഡ്ഹോക് കമ്മിറ്റിക്ക് രൂപം കൊടുത്തു കൊണ്ടാണ് യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
ശ്രീ മുരളി വെട്ടത്തിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പത്തംഗ അഡ്ഹോക്ക് കമ്മിയെ ഔദ്യോഗികമായി ബഹുമാനപ്പെട്ട മന്ത്രി ഉത്ഘാടന സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ഇതിനകം തന്നെ യുകെയിലെ പ്രമുഖ മലയാളി സംഘടനകള്‍ പദ്ധതിയുടെ ഭാഗമാകാന്‍ മലയാളം മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. മലയാളം മിഷന് യുകെ ചാപ്റ്ററിന്റെ കീഴില്‍ വരുന്ന മറ്റ് സോണുകളുടെ ഉത്ഘാടനം സെപ്റ്റംബര്‍ 24 ഞയാറഴ്ച ബഹുമാനപ്പെട്ട മന്ത്രി തന്നെ നിര്‍വ്വഹിക്കും.
അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന അംഗങ്ങള്‍,
ശ്രീ മുരളി വെട്ടത്ത്: ചീഫ് കോര്‍ഡിനേറ്റര്‍
ബേസില്‍ ജോണ്‍: കമ്മിറ്റി അംഗം
ശ്രീ എബ്രഹാം കുര്യന്: കമ്മിറ്റി അംഗം
ശ്രീ ജാനേഷ് സി എന്‍: കമ്മിറ്റി അംഗം
ശ്രീമതി സ്വപ്ന പ്രവീണ്‍: കമ്മിറ്റി അംഗം
ശ്രീ ജയപ്രകാശ് എസ് എസ്: കമ്മിറ്റി അംഗം
ശ്രീ ശ്രീജിത്ത് ശ്രീധരന്: കമ്മിറ്റി അംഗം
ശ്രീ ഇന്ദുലാല്‍ സോമന്: കമ്മിറ്റി അംഗം
ശ്രീ സുജു ജോസഫ്: കമ്മിറ്റി അംഗം
ശ്രീ സി എ ജോസഫ്: കമ്മിറ്റി അംഗം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല