സ്വന്തം ലേഖകന്‍: ‘പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ശാസ്ത്ര ചരിത്രം തിരുത്തിയെഴുതിയ ഇന്ത്യന്‍ മന്ത്രിമാര്‍’, ബിജെപി മന്ത്രിമാരെ നാണംകെടുത്തി ബിബിസി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാര്‍ തുടര്‍ച്ചയായി നടത്തുന്ന ശാസ്ത്രത്തേപ്പറ്റിയുള്ള പ്രസ്താവനകളെ ആധാരമാക്കിയാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗാണ് അവസാനമായി ശാസ്ത്ര ചരിത്രത്തേപ്പറ്റിയുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പങ്കുവച്ചത്.
ഇക്കാര്യം പറഞ്ഞു കൊണ്ടാണ് ബിബിസി റിപ്പോര്‍ട്ട് തുടങ്ങുന്നത്. വിമാനം കണ്ടെത്തിയത് ഇന്ത്യക്കാര്‍ ആണെന്നാണ് സിംഗ് തട്ടിവിട്ടത്. കൂടാതെ പുഷ്പക വിമാനത്തേപ്പറ്റി പഠിക്കണമെന്നും ഇദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ഉണ്ടായിരുന്നുവെന്ന മോദിയുടെ കണ്ടെത്തലാണ് അടുത്തത്. ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന് ഗണപതിയെ സൃഷ്ടിച്ചുവെന്നായിരുന്നു അദ്ദേഹം ഉദാഹരണമായി പറഞ്ഞത്.
അടുത്തത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ശ്രീരാമനെ എഞ്ചിനീയര്‍ ആക്കിയതാണ്. എഞ്ചിനീയറായ രാമന് ശ്രീലങ്കയിലേക്ക് പാലം പണിതെന്ന് വിദ്യാര്ത്ഥികള്കള്ക്കു മുന്നില്‍ രൂപാണി വിളമ്പി. പിന്നീട് ബിബിസി പരാമര്‍ശിക്കുന്നത് പശു ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുമെന്ന ബിജെപി നേതാക്കളുടെ വിശ്വവിഖ്യാതമായ കണ്ടെത്തലാണ്. ബിജെപി നേതാക്കളുടെ ഇത്തരം കണ്ടെത്തലുകളെ കണക്കറ്റു പരിഹസിക്കുന്ന റിപ്പോര്‍ട്ട് ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല