സ്വന്തം ലേഖകന്‍: ലണ്ടനിലെ സ്റ്റാറ്റ്ഫോര്‍ഡില്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ആസിഡ് ആക്രമണം, ആറിപേര്ക്ക് ഗുരുതരമായി പൊള്ളലേറ്റു, പതിനഞ്ചുകാരന് അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആളുകള്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ആക്രമണ്മ നടന്നയുടന്‍ ആംബുലന്‍സിലെത്തിയ പോലീസ് സംഘം പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കാര്യമായി പൊള്ളലേറ്റ ആറു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ആരുടെയും ജീവന് ഭീഷണിയില്ല. ആക്രമണം നടത്തിയ 15 കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.
ആസിഡ് ദേഹത്തു വീണവര്‍ നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ സ്ഥലം സംഘര്‍ഷഭരിതമായി. ആഡിഡ് ചീറ്റിത്തെറിപ്പിച്ചതിനെ തുടര്‍ന്ന് കൂടി നിന്ന ആളുകളില്‍ പലര്‍ക്കും പരുക്ക് പറ്റിയിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. ലണ്ടനില്‍ വഴിയാത്രക്കാര്‍ക്കു നേരെ ഇത്തരത്തില്‍ ആശിഡ് ആക്രമണം ഉണ്ടാകുന്നത് പതിവായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല