സ്വന്തം ലേഖകന്‍: ഒരു പരസ്യത്തിന് ഒന്നരക്കോടി, നയന്താരക്കു പിന്നാലെ പ്രതിഫലക്കാര്യത്തില്‍ കോളിവുഡിനെ ഞെട്ടിച്ച് ഒവിയ. തമിഴിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ വിവാദങ്ങളിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തൃശൂര്‍ സ്വദേശിയായ ഒവിയയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശരവണാ സ്റ്റോഴ്സിന്റെ പരസ്യത്തില്‍ അഭിനയിക്കനാണ് ഒവിയ കനത്ത പ്രതിഫലം വാങ്ങിയതെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍.
ഹന്‍സിക മോട്ട്വാനിക്കും തമന്ന ഭാട്യക്കും ശേഷം ശരവണാ സ്റ്റോഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി എത്തിയിരിക്കുന്ന ഒവിയയുടെ ചിത്രങ്ങള്‍ നേരത്തെ സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. ഉദ്ഘാടന ചടങ്ങിനെത്തിയ ഒവിയ ശരവണ സ്റ്റോഴ്സിനു േവണ്ടി വന്‍തുക വാങ്ങിയതായും വാര്‍ത്തകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് അവരുടെ പരസ്യത്തിനായി ഒവിയ ഒന്നര കോടി പ്രതിഫലം വാങ്ങിയ വാര്‍ത്തയും എത്തിയത്.
നേരത്തെ കോളിവുഡില്‍ പരസ്യ ചിത്രങ്ങള്‍ക്കായി ഉയര്‍ന്ന തുക വാങ്ങുന്ന നടിമാരില്‍ മുന്നില്‍ നയന്താരയാണെന്നു വാര്‍ത്തകള്‍ വന്നിരുന്നു. വെറും അമ്പതു സെക്കന്ഡിലെ അഭിനയത്തിന് താരം വാങ്ങുന്നത് മൂന്നു കോടിയാണത്രേ. ഇപ്പോഴിതാ ഇക്കാര്യത്തില്‍ നയന്‍സിന്റെ പാത തന്നെ പിന്തുടരുകയാണ് ഒവിയയും. ആരാധകര്‍ക്കായി മറ്റൊരു വിശേഷപ്പെട്ട വാര്‍ത്തയും താരം പങ്കുവച്ചു, ബിഗ്ബോസ് ഷോയുടെ നൂറാമത് എപ്പിസോഡില്‍ താന്‍ എത്തുമെന്നതായിരുന്നു അത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല