സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന് അബ്ദുല്‍ അത്തി അബുദാബിയില്‍ അന്തരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു ഇമാന്. ഈജിപ്തിലും മുംബൈയിലും ചികിത്സ ഫലിക്കാതെ അബുദാബിയില്‍ എത്തിക്കുകയായിരുന്നു. 20 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ആരോഗ്യനില വഷളായ ഇമാനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യമെന്ന് ബുര്‍ജീല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടല്വൃക്ക സംബന്ധമായ തകരാറാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുഎഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 20 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇമാനെ ചികിത്സിച്ചിരുന്നത്. ആരോഗ്യം ഏറെക്കുറെ മെച്ചപ്പെട്ട അവസ്ഥയിലുമായിരുന്നു. സെപ്തംബര്‍ 9ന് ഇമാന് തന്റെ 39 മത് പിറന്നാള്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിച്ചിരുന്നു.
ഭാരം കുറയ്ക്കാനുള്ള ചികിത്സക്കായി ഇമാന് മുംബൈയിലുമെത്തിയിരുന്നു. മുംബൈയില്‍നിന്ന് വണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയയ്ക്ക് ശേഷം അബുദാബിയിലെത്തിച്ച ഇമാന്റെ ചികിത്സ മേയ് ആദ്യവാരമാണ് ആരംഭിച്ചത്. ജൂണ്‍ മൂന്നാം ആഴ്ചയില്‍ ചികിത്സയുടെ ആദ്യഘട്ടം പൂര്‍ത്തിയായതായിരുന്നു. ഇന്ത്യയിലെ ചികിത്സയ്ക്കിടെ തൂക്കം കുറഞ്ഞില്ലെന്നും ഡോക്ടര്‍മാര്‍ വഞ്ചിക്കുകയാണെന്നും കാണിച്ച് ഇമാന്റെ സഹോദരി രംഗത്ത് വന്നത് വിവാദമായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഡോക്ടര്സംഘത്തിലെ പ്രധാനി പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഡോക്ടര്‍ പിന്‍വാങ്ങിയെങ്കിലും ഇമാന്റെ ചികിത്സ തുടരുമെന്ന് മുബൈയിലെ സൈഫി ആശുപത്രി അികൃതര്‍ വ്യക്തമാക്കിയിരുന്നു.എന്നിട്ടും ബന്ധുക്കള്‍ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല