മാത്യു ജികെ: മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന സഹപാഠ്യ മത്സരങ്ങള്‍ക്ക് പ്രൗഡോജ്ജ്വലമായ സമാപനം. ബര്‍മ്മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന മത്സരങ്ങളില്‍ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം കുട്ടികള്‍ പങ്കെടുത്തു. സഭയുടെ വിശ്വാസവും പാരമ്പര്യവും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാനും അവരുടെ സര്‍ഗ്ഗശേഷിയെ പരിപോഷിപ്പിക്കാനും വേണ്ടിയാണ് ഇത്തരം മത്സരങ്ങള്‍ നടത്തുന്നത്.
ഫാ. ഹാപ്പി ജേക്കബ് മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. ഫാ. അനൂപ് എബ്രഹാം, ഫാ. തോമസ് വര്‍ഗീസ് കാവുങ്കല്‍, ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ്, ജോര്‍ജ് മാത്യു, സൈമണ്‍ ചാക്കോ, എബ്രഹാം കുര്യന് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ പരിപാടികള്‍ ആസ്വദിക്കാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. 140 പോയിന്റുമായി ബ്രിസ്റ്റണ്‍ സെന്റ് മേരീസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
സെന്റ് തോമസ് ഹെമല്‍ ഹെംസ്റ്റ് (120 പോയിന്റ്) രണ്ടാം സമ്മാനത്തിന് അര്‍ഹമായി. ഇടവകയുടെ നേതൃത്വത്തില്‍ ലക്കി ട്രിപ്പ് മത്സരത്തില്‍ ഇസബെല്‍ തോമസ് ബര്‍മ്മിങ്ഹാം, റെജി മാഞ്ചസ്റ്റര്‍, വിന്‍സി വിന്‍സെന്റ് ബിര്‍മിങ്ഹാം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. സണ്‍ഡേ സ്കൂള്‍ ഭാരവാഹികളായ വിജി സാറാ വര്‍ഗീസ്, ജോഷി, സുബി വര്‍ഗീസ്, ഇടവക ട്രസ്റ്റി അനീഷ ജേക്കബ് തോമസ്, സെക്രട്ടറി ഷിബു തോമസ്, മലങ്കര സഭാ പ്രതിനിധി രാജന് വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ മത്സര പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല