സ്വന്തം ലേഖകന്‍: 2013 ല്‍ നിതാഖാത്ത് നടപ്പില്‍ വരുത്തിയ ശേഷം സൗദി വിതരണം ചെയ്തത് അഞ്ചു ലക്ഷം തൊഴില്‍ വിസകള്‍ മാത്രമെന്ന് വെളിപ്പെടുത്തല്‍. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്കാണ് വിദേശ റിക്രൂട്‌മെന്റിനായി ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2013 ലാണ് സൗദിയില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രാബല്യത്തില്‍ വന്നത്.
അന്നുമുതല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിതരണം ചെയ്ത തൊഴില്‍ വിസകളുടെ വിവരമാണ് തൊഴില്‍ മന്ത്രാലയം പുറത്തു വിട്ടത്. 2020 ആകുന്നതോടെ ഘട്ടംഘട്ടമായി സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചു വിടുന്നതിന് സിവില്‍ സര്‍വീസ് മന്ത്രാലയം പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അനുവദിച്ച തൊഴില്‍ വിസകളുടെ വിശദാംശങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
സര്‍ക്കാര്‍ വകുപ്പുകളിലേക്കു റിക്രൂട്ട് ചെയ്ത വിദേശതൊഴിലാളികളില്‍ 40 ശതമാനവും ഇന്ത്യയുള്‍പ്പെടെയുളള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം അനുവദിച്ച വിസകളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനവുണ്ട്. 1.43 ലക്ഷം വിസകളാണ് കഴിഞ്ഞ വര്‍ഷം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവദിച്ചത്. 2015 ല്‍ 79,000 വിസകളും 2014 ല്‍ 1.05 ലക്ഷം വിസകളും അനുവദിച്ചു. നിതാഖാത്തിനു മുമ്പ് 2012 ല്‍ ഇത് 1.26 ലക്ഷമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല