1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2017

സ്വന്തം ലേഖകന്‍: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമത്തിന് അനുമതി, തൊഴിലാളികള്‍ക്ക് വാരാന്ത്യ അവധിയും ശമ്പളത്തോടു കൂടിയ ഒരു മാസത്തെ വാര്‍ഷിക അവധിയും. നിരവധി മലയാളികള്‍ ഉള്‍പ്പെടെ യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന പുതിയ ഗാര്‍ഹിക തൊഴില്‍ നിയമത്തിന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുമതി നല്‍കി. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വ്യക്തിഗത രേഖകള്‍ തൊഴിലാളിക്കു തന്നെ സൂക്ഷിക്കാന്‍ അനുമതി നല്‍കുന്നതാണ് നിയമം.

യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും അവകാശങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കുന്നതാണ് പുതിയ തൊഴില്‍ നിയമമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തെ വാരാന്ത്യ അവധി, ശമ്പളത്തോടെയുള്ള ഒരു മാസത്തെ വാര്‍ഷിക അവധി, തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ ഉള്‍പ്പെടെ ദിവസം കുറഞ്ഞത് 12 മണിക്കൂ!ര്‍ വിശ്രമം തുടങ്ങിയവ പുതിയ നിയമം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കുന്നു.

കൂടാതെ, വ്യക്തിഗത രേഖകള്‍ തൊഴിലാളിയുടെ പക്കല്‍ തന്നെ സൂക്ഷിക്കാനും നിയമം അനുമതി നല്‍കുന്നു. തൊഴിലാളിയുടേയും തൊഴില്‍ ദാതാവിന്റേയും അവകാശം സംരക്ഷിക്കുന്നതാണ് നിയമം എന്ന് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി സഖര്‍ ഗൊബാഷ് സയീദ് ഗൊബാഷ് പറഞ്ഞു. നിയമത്തോടുള്ള വിധേയത്വവും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിലുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് നിയമ രൂപീകരണത്തിലൂടെ വ്യക്തമാവുന്നതെന്ന് സഖര്‍ ഗൊബാഷ് സയീദ് ഗൊബാഷ് പറഞ്ഞു.

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് രണ്ട് മാസത്തിനുശേഷം നിയമം പ്രാബല്യത്തിലാവും. നിയമ പ്രകാരം വീട്ടു വേലക്കാര്‍, സ്വകാര്യ ബോട്ട്, കപ്പല്‍ ജീവനക്കാര്‍, വാച്ച്മാന്‍, സുരക്ഷാ ജീവനക്കാര്‍, വീടുകളിലെ ആട്ടിടയന്‍, കുടുംബ പാചകക്കാരന്‍, വീടുകളിലെ കുതിര പരിപാലകര്‍, ഫാല്‍ക്കന്‍ പരിപാലകനും പരിശീലകനും, വീട് സൂക്ഷിപ്പുകാരന്‍, സ്വകാര്യ പരിശീലകന്‍, സ്വകാര്യ അധ്യാപകര്‍, ശിശു സംരക്ഷകര്‍, വീട്ടു തോട്ടങ്ങളുടെ പരിപാലകര്‍, സ്വകാര്യ നഴ്‌സ്, സ്വകാര്യ പി.ആര്‍.ഒ, സ്വകാര്യ എഞ്ചിനീയര്‍ എന്നിവരെയാണ് ഗാര്‍ഹിക തൊഴിലാളികളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.