സ്വന്തം ലേഖകന്‍: ദേശീയഗാനത്തിന് മുഖം തിരിച്ച് യുഎസ് നാഷണല്‍ ഫുട്ബോള്‍ ലീഗ് (എന്‍എഫ്എല്‍) താരങ്ങള്‍, ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്ന നിയമം കര്‍ശനമാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്, യുഎസില്‍ ദേശീയഗാന വിവാദം പുകയുന്നു. ദേശീയഗാനം ആലപിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേല്‍ക്കണമെന്ന നിയമം കര്‍ശനമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
നാഷണല്‍ ഫുട്ബോല്‍ ലീഗ് താരങ്ങള്‍ ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ‘നാഷണല്‍ ഫുട്ബോള്‍ ലീഗിന് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരിക്കണമെങ്കില്‍ അവര്‍ പുതിയ നിയമം ഉണ്ടാക്കട്ടെ,’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഫുട്ബോള്‍ ലീഗ് താരങ്ങളുടെ പ്രതിഷേധം അതിരുവിട്ടെന്ന വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് ട്രംപ് നിലപാട് കര്‍ശനമാക്കിയത്.
യുഎസിന്റെ ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ഫുട്ബോള്‍ താരങ്ങളെ ട്രംപ് കഴിഞ്ഞദിവസം ചീത്ത വിളിച്ചിരുന്നു. താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ടീം ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തു. അമേരിക്കയിലെ വര്‍ണവിവേചനത്തിനും പൊലീസ് അതിക്രമത്തിനും എതിരെയുള്ള പ്രതിഷേധമായാണു താരങ്ങള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല