സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച ഫാ. ടോം ഉഴുന്നാലില്‍ ഇന്ന് ഡല്‍ഹിയില്‍, പ്രധാനമന്ത്രി മോദിയുമായും സുഷമ സ്വരാജുമായും കൂട്ടിക്കാഴ്ച നടത്തും. യമനില്‍ ഭീകരരുടെ തടവില്‍നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് തലസ്ഥാനത്തെത്തുക. ദില്ലിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷം പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും.
കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനത്തേക്കു പോകും. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായി കൂടിക്കാഴ്ച. സിബിസിഐ സെന്ററില്‍ 4.30ന് പത്രസമ്മേളനം. 6.30ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ദിവ്യബലി എന്നിവയാണ് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ മറ്റു പരിപാടികള്‍. രാത്രിയി ഫാ. ഉഴുന്നാലില്‍ ഓഖ്‌ല ഡോണ്‍ബോസ്‌കോ ഭവനിലേക്കു മടങ്ങും.
വെള്ളിയാഴ്ച രാവിലെ 8.30നു ബെംഗളൂരു വിമാനത്താവളത്തില്‍ അദ്ദേഹത്തിന് സ്വീരണം നല്‍കും. പത്തിനു കൂക്ക് ടൗണിലെ ഡോണ്‍ ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സ്വീകരണം. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ കൃതജ്ഞതാ ബലി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു വാര്‍ത്താ സമ്മേളനം എന്നിവയ്ക്കും ശേഷം ഞായര്‍ രാവിലെ ഫാ. ഉഴുന്നാലില്‍ കേരത്തിലേക്ക് തിരിക്കും. രാവിലെ ഏഴിനു നെടുമ്പാശേരിയില്‍ എത്തുന്ന അദ്ദേഹത്തിന് എട്ടിനു വെണ്ണല ഡോണ്‍ ബോസ്‌കോ ഹൗസില്‍ സ്വീകരണം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല