സ്വന്തം ലേഖകന്‍: പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം. ആഗോള ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെക്കുറിച്ച് പരാമര്‍ശമുള്ളത്. ഡിജിറ്റൈസേഷനാണ് അതിന് ഇന്ത്യയെ സഹായിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ മേധാവി റിധം ദേശായിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 10 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റൈസേഷന്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തില്‍ 5075 ബേസിസ് പോയിന്റുകള്‍ നല്‍കുമെന്നും ഓഹരി വിപണിയില്‍ ലോക രാജ്യങ്ങളിലെ ആദ്യ അഞ്ചിലൊരു സ്ഥാനം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ വിദേശനിക്ഷേപം 10 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടക്കാലത്തുണ്ടാകുന്ന മാന്ദ്യം താത്കാലികമാണെന്നും 2018 ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സംമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാഷ്ട്രീയ സ്ഥിരതയും ജിഎസ്ടിയും വരാന്‍ പോകുന്ന ആധാര്‍, സ്വകാര്യത കോടതി വിധിയും സാമ്പത്തിക കുതിപ്പിനെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല