1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2017

സ്വന്തം ലേഖകന്‍: ‘ഭീകരതയെ പാലു കൊടുത്ത് വളര്‍ത്തിയവരാണ് നിങ്ങള്‍,’ യുഎന്നില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ച് പാകിസ്താന്‍. ഹഖാനിമാരും (ഹഖാനി ഭീകരഗ്രൂപ്പ്) ഹാഫീസ് സയിദും(ജെയുഡി ഭീകരഗ്രൂപ്പ്) പത്തിരുപതു വര്‍ഷം മുന്പ് അമേരിക്കയുടെ പ്രിയപ്പെട്ടവരായിരുന്നുവെന്ന കാര്യം മറക്കരുതെന്നു പാക് വിദേശകാര്യമന്ത്രി ഖാജാ ആസിഫ് യുഎന്നില്‍ പറഞ്ഞു. ഇവരുടെ പേരു പറഞ്ഞ് പാക്കിസ്ഥാനെ പഴിചാരേണ്ടെന്നും യുഎന്നിലെ ഏഷ്യാ സൊസൈറ്റി ഫോറത്തിന്റെ സമ്മേളനത്തില്‍ പ്രസംഗിച്ച ആസിഫ് വ്യക്തമാക്കി.

‘ഇവര്‍ക്കു ചൊല്ലും ചെലവും കൊടുത്തത് വൈറ്റ് ഹൗസാണ്. ഇപ്പോള്‍ പാക്കിസ്ഥാന്റെ മേല്‍ കുറ്റമെല്ലാം കെട്ടിയേല്പിക്കുന്നതില്‍ കാര്യമില്ല. ഹഖാനിമാരും സയിദും ലഷ്‌കര്‍ ഇ തോയിബയുമെല്ലാം ബാധ്യതകളാണെന്നു സമ്മതിക്കുന്നു. ഇവരെ ഒഴിവാക്കുന്നതിനു പാക്കിസ്ഥാനു സമയം വേണം,’ ആസിഫ് ചൂണ്ടിക്കാട്ടി. അഫ്ഗാന്‍ പ്രശ്‌നത്തിനു സൈനിക പരിഹാരം സാധ്യമല്ലെന്നും ആസിഫ് പറഞ്ഞു.

”ഹഖാനി സംഘത്തെയും ഹാഫിസ് സഈദിനെയും ലശ്കറെ ത്വയ്യിബയെയും പാകിസ്താന്‍ സംരക്ഷിക്കുന്നൂവെന്ന് പറയാന്‍ എളുപ്പമാണ്. അവര്‍ പാകിസ്താന് ബാധ്യതയാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, അവരെ ഉന്മൂലനം ചെയ്യാന്‍ സമയം വേണം. കാരണം, ഈ സംഘത്തിനെ കവച്ചുവെക്കാന്‍ തക്കശേഷി ഞങ്ങള്‍ക്കില്ല. നിങ്ങളാണെങ്കില്‍ അവരെ കൂടുതല്‍ ശക്തരാക്കുകയാണ്,” ഖ്വാജ ആഞ്ഞടിച്ചു. ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് പുതിയ ശ്രമങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ ഖ്വാജ ആസിഫ്, കശ്മീര്‍ അടക്കം എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ ഇന്ത്യ തയാറാവണമെന്നും കൂട്ടിച്ചേര്‍ത്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.