സഖറിയ പുത്തന്‍കളം (ബെര്‍മിംഗ്ഹാം/ മാഞ്ചസ്റ്റര്‍): യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആസ്ഥാനമന്ദിരത്ത് സ്ഥാപിതമായ പ്രഥമ ക്നാനായ ചാപ്പലിന്റെ മധ്യസ്ഥന്‍ വിശുദ്ധ മിഖായേലിന്റെ തിരുനാളും മാഞ്ചസ്റ്റര്‍ ക്നാനായ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന ബൈബിള്‍ കലാമേളയും ഓഗസ്റ്റ് ഒന്നിന് (ഞായര്‍) നടക്കും.
വിശുദ്ധ മിഖായേലിന്റെ തിരുന്നാള്‍ ആഗോള കത്തോലിക്കാ സഭാ ആചരിക്കുന്നത് സെപ്റ്റംബര്‍ 29 നാണ്. യുകെയിലെ പ്രഥമ ക്നാനായ ചാപ്പലിന്റെ സ്വര്‍ഗീയ മധ്യസ്ഥന്റെ തിരുന്നാള്‍ യുകെകെസിഎയുടെയും ബെര്‍മിംഗ്ഹാം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന തിരുനാള്‍ ഒക്ടോബര്‍ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജസ്റ്റിന് കാരയ്ക്കാട് മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടു കുര്‍ബാനയും തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ വാഴ്വും സ്നേഹവിരുന്നും കലാസന്ധ്യയും ഉണ്ടായിരിക്കും.
യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലിയന്‍സിയുടെ പ്രധാന തിരുന്നാള്‍ ഒക്ടോബര്‍ 7ന് നടക്കുന്നതിന് മുന്നോടിയായി മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് കലാമേള ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും. തുടര്‍ന്നു പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും കൃതജ്ഞതാബലിയും സെന്റ് എലിസബത്ത് ചര്‍ച്ചില്‍ നടക്കും. ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഒരുക്കങ്ങള്‍ നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല