ബില്‍ജി തോമസ്: GYMA യുടെ പന്ത്രണ്ടാമത് ഓണാഘോഷപരിപാടികള്‍ എക്കിള്‍ വാര് മെമ്മോറിയല്‍ ഹാളില്‍ വച്ച് വര്‍ണ്ണശമ്പളമായ രീതിയില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ വിശിഷ്ടാതിഥിയായി കോഴിക്കോട് നടക്കാവ് ഗവ. സ്കൂളിനെ രാജ്യാന്തര നിലവാരത്തിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ച എം.എല്‍.എ ശ്രീ. പ്രദീപ്കുമാര്‍ പങ്കു കൊണ്ടു.
ചടങ്ങുകള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കവെ ശ്രീ. പ്രദീപ്കുമാര്‍ കേരളം സര്‍ക്കാരിന്റെ ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ഉദ്യമത്തെപ്പറ്റി സംസാരിക്കുകയും പ്രവാസിമലയാളികളുടെ കുട്ടികള്‍ക്ക് മലയാളഭാഷാ പരിജ്ഞാനത്തിന് ആവശ്യമായ എല്ലാ പ്രോത്സാഹനവും മലയാള മിഷന്റെ ഭാഗത്തു നിന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു. പുതിയ തലമുറയെ മലയാളഭാഷയും സാഹിത്യവും സംസ്കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാള മിഷന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസോസിയേഷന് പ്രസിഡന്റായ ശ്രീ. ബിനു മാത്യു ചടങ്ങുകള്‍ക്ക് അധ്യക്ഷത വഹിച്ചു സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കേരളത്തനിമയാര്‍ന്ന കലാകായിക പരിപാടികളും ഗംഭീരമായ ഓണസദ്യയും പുലികളിയും ഓണാഘോഷത്തിന് നിറപ്പകിട്ടേകി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന വിപുലമായ കായിക മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് അസോസിയേഷന് ഭാരവാഹികള്‍ സമ്മാനദാനം നിര്‍വഹിച്ചു കൊണ്ട് ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല