ടോം ജോസ് തടിയംപാട്: ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ എന്നല്ല യു കെ മലയാളികളുടെ ഓണാഘോഷചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ ആലേഘനം ചെയ്യുന്ന ഓണമായിയിരുന്നു ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ( LIMA ) ഈ വര്‍ഷം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഓണഘോഷപരിപടിയില്‍ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. ഇതു യു കെ മലയാളി സമൂഹത്തില്‍ നടന്ന ഏറ്റവും വലിയ ഓണഘോഷമായിരിക്കുമെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ അവകാശപ്പെട്ടു.
ഉച്ചക്ക് 12.30 ന് രുചികരമായ ഓണ സദ്യയോട് കൂടി ആരംഭിച്ച പരിപാടികള്‍ അവസാനിച്ചത് രാത്രി ഒന്‍പതു മണിക്കാണ്. കേരളത്തിലെ മഹാന്മാരായ മനുഷ്യരുടെ സംഭവഭഹുലമായ ജീവിതത്തെ ജീവനോടെ അവധരിപ്പിച്ച കേരളിയം പരിപാടി പുതുമകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. അതിനെ തുടര്‍ന്നു അമ്പതു പേര്‍ കൂടി അവതരിപ്പിച്ച മേഗതിരുവാതിരകളി അവ്‌സാനിച്ചപ്പോള്‍ കാണികളുടെ നിലക്കാത്ത ദിഗന്തം ഭേദിക്കുന്ന കരഘോഷമാണുയര്‍ന്നത്
ലിമയുടെ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ അവധരിപ്പിച്ച ആക്ഷേപഹാസ്യ സ്‌കിറ്റ് എല്ലാവരെയും രസിപ്പിച്ചു. ലിവര്‍പൂളിലെ പ്രൌഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത് സാംസ്‌കാരിക സമ്മേളനത്തിന് ലിമ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ സ്വാഗതം ആശംസിച്ചു കേരള മുഖൃമന്ത്രി പിണറായി വിജയന്റെ ഓണശംസകളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത് .ലിവര്‍പൂള്‍ മേയര്‍ ഫ്രാങ്ക് വാല്‍ഷ് മുഖ്യാതിഥിയായിരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച് നേഴ്‌സിങ്ങ് മേഘലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8 , ബാന്‍ഡ് 7, എന്നി തസ്ഥികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂളിലെ നേഴ്‌സ് മാരെയും GCSC , A ലെവെല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെയും ആദരിച്ചു. പരിപാടികള്‍ക്ക് പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍, സെക്രെട്ടെറി സെബാസ്റ്റിന്‍ ജോസഫ് എന്നിവര്‍ നേതൃത്വം കൊടുത്തു. പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും ലിമ നേതൃത്വം നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല