1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2017

സ്വന്തം ലേഖകന്‍: ചെക് ഇന്‍ സാങ്കേതിക വിദ്യ പണിമുടക്കി, ലോകമെങ്ങും വിമാന സര്‍വീസുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു. ചെക് ഇന്‍ സംവിധാനം പ്രവര്‍ത്തിക്കുന്ന പ്രധാന സാങ്കേതിക വിദ്യ തകരാറിലായതിനെ തുടര്‍ന്ന് ലോകത്തെമ്പാടും വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തു. തകരാര്‍ ഏതാണ്ട് എല്ലാ വിമാന കമ്പനികളേയും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌പെയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യാ സ്ഥാപനം അമേദിയസിന്റെ കംപ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാറു മൂലമാണ ലോകമെമ്പാടുമുള്ള വിമാനത്താവളില്‍ ചെക് ഇന്‍ സംവിധാനം താറുമാറായത്. അമേദയസിന്റെ പ്രവര്‍ത്തന തകരാറ് എല്ലാ വിമാന കമ്പനികളെയും അല്പ നേരത്തേക്കെനിലും ആശങ്കയിലാഴ്ത്തി. ആള്‍ടി സംവിധാനത്തില്‍ ചെറിയ തകരാറുണ്ടായതാണ് സേവനങ്ങള്‍ തടസപ്പെടാന്‍ കാരണമെന്ന് അമേദിയാസ് വക്താവ് അറിയിച്ചു.

പ്രശ്‌നങ്ങള്‍ ആറ് മണിക്കൂറിനുള്ളില്‍ പരിഹരിച്ചതായും കമ്പനി വ്യക്തമാക്കി. അതേസമയം തകരാറു മൂലം വിവിധയിടങ്ങളില്‍ വിമാനങ്ങള്‍ 16 മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ വൈകിയതായി യാത്രക്കാര്‍ ആരോപിച്ചു. ചിലയിടങ്ങളില്‍ കാത്തിരുന്ന് ക്ഷമ നശിച്ച യാത്രക്കാര്‍ വിമാന കമ്പനി ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനു ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.