സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ കമ്പനികളോട് എല്ലാം കെട്ടിപ്പെറുക്കി രാജ്യം വിടാന്‍ ചൈനയുടെ അന്ത്യ ശാസനം, പഴയ സുഹൃത്തിനെ ചൈനയും കൈവിടുന്നതായി സൂചന. ഉത്തര കൊറിയക്കെതിരെ ഒടുവില്‍ ചൈനയും നിലപാട് കടുപ്പിക്കുന്നുവെന്ന സൂചന നല്കി എത്രയും പെട്ടന്ന് ഉത്തര കൊറിയന്‍ കമ്പിനികള്‍ രാജ്യം വിടണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നതത്.
യുഎന്‍ പ്രഖ്യാപിച്ച ഉപരോധ നിലപാടുകളോട് സഹകരിച്ചു കൊണ്ടാണ് ചൈനയും നിലപാട് മാറ്റത്തിന് തയാറായിരിക്കുന്നത്. തുടര്‍ച്ചയായി മിസൈലും ആണവായുധങ്ങളും പരീക്ഷിക്കുന്ന ഉത്തര കൊറിയക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുമെന്നാണ് യുഎന്നില്‍ നിന്നുള്ള സൂചന. ഉത്തര കൊറിയന്‍ പൗരന്മാര്ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ പൂട്ടാനും ചൈന നിര്‍ദേശിച്ചു.
സെപ്റ്റംബര്‍ 11 നാണ് ഉത്തരകൊറിയയ്ക്കുമേല്‍ ഐക്യരാഷ്ട്ര സംഘടന ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ തീയതി മുതല്‍ 120 ദിവസത്തിനുള്ളില്‍ ചൈന, ഉത്തര കൊറിയ പൗരന്മാരുടെ സംയുക്ത സംരംഭങ്ങള്‍ അടച്ചു പൂട്ടണമെന്നാണ് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശം. ചൈനീസ് മാധ്യമങ്ങളാണു വാണിജ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഉത്തര കൊറിയയുടെ വ്യാപാര പങ്കാളികളില്‍ പ്രമുഖ സ്ഥാനമാണ് ചൈനയ്ക്കുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല