സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ മുന്‍നിര അസോസിയേഷനുകളില്‍ ഒന്നായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേംബ്രിഡ്ജ് മലയാളികള്‍ ഈ മാസം 30ന് ശനിയാഴ്ച അതിവിപുലമായ പരിപാടികളോട് കൂടി തിരുവോണം ആഘോഷിക്കുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവ സമൃദ്ധമായ ഓണസദ്യയുമൊക്കെയായി ശനിയാഴ്ച രാവിലെ 10 മണിക്ക് കേംബ്രിഡ്ജ് നെതെര്‍ഹാള്‍ സ്‌കൂള്‍ തിരുവോണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
വൈകുന്നേരം 6 മണിയോടെ അവസാനിക്കുന്ന ഓണാഘോഷ പരിപാടിയില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാക്കനെസ് കേംബ്രിഡ്ജ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാദര്‍ ഫിലിപ്പ് ജോണ്‍ പന്തമാക്കല്‍ തുടങ്ങി ഒട്ടനവധി വിശിഷ്ട വ്യക്തികളും പങ്ക് ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക്,
വിവിന്‍ സേവ്യര്‍: 07725994904
ജോസഫ് ചെറിയാന്‍: 07894750062
വിന്‍സെന്റ് കുര്യന്‍: 07588378658
ബിജിലി ജോയി: 07915607421
വിലാസം:
NetherHall School, Cambridge, CB 8 NN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല