സ്വന്തം ലേഖകന്‍: മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വംശീയ വിരോധം പ്രചരിപ്പിക്കുന്നതെന്ന് ആരോപണം, പുസ്തകങ്ങള്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ തിരസ്‌ക്കരിച്ചത് വിവാദമാകുന്നു. യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങളെല്ലാം വംശീയ വിരോധ പ്രചരിപ്പിക്കുന്നതും ആവശ്യമില്ലാത്തതും ആണെന്ന് കാണിച്ചാണ് കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ നിരസിച്ചത്.
പുസ്തകങ്ങള്‍ നല്‍കിയതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ ഇവ സ്വീകരിക്കാന്‍ കഴിയില്ലെന്നും കാണിച്ച് മസാച്യുസെറ്റ്‌സിലെ സ്‌കൂള്‍ ഓഫ് കേംബ്രിഡ്ജ് ലൈബ്രററി മീഡിയ സ്‌പെഷ്യലിസ്റ്റ് ലിസ് ഫിലിപ്പ്‌സ് സോയിറോ മെലാനിയയ്ക്ക് കത്ത് നല്‍കി. ഇത്തരം ബുക്കുകള്‍ തന്റെ സ്‌കൂളില്‍ ആവശ്യമില്ലെന്നും അവര്‍ കത്തില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും ഏറ്റവും മികച്ച സ്‌കൂളുകള്‍ക്ക് ഡോ.സ്യൂസിന്റെ പത്തു പുസ്തകങ്ങള്‍ അടങ്ങിയ പാക്കേജ് മെലാനിയ നല്‍കിയിരുന്നു.
‘ദ ക്യാറ്റ് ഇന്‍ ദ ഹാറ്റ്, ഗ്രീന്‍ എഗ്‌സ്, ഹാം, തുടങ്ങിയവയും മെലാനിയയ്ക്കും മകന്‍ ബാരണും ഏറെ ഇഷ്ടമുള്ള മറ്റു പുസ്തകങ്ങളുമാണ് പാക്കേജില്‍ ഉണ്ടായിരുന്നത്. ഡോ.സ്യൂസിന്റെ വിവരങ്ങളെല്ലാം വംശീയ വിരോധം നിറഞ്ഞ പ്രചാരണം ഉള്‍പ്പെടുന്നതാണെന്ന് അധികം ആര്‍ക്കും അറിയില്ലെന്ന് പുസ്തകങ്ങള്‍ നിരസിച്ചു കൊണ്ട് ലിസ് ഫിലിപ്പ്‌സ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല