സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധന നിയമം പ്രാബല്യത്തില്‍, പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചാല്‍ 150 യൂറോ പിഴ. പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കുന്ന നിയമം ഞായറാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദത്തിന് വഴങ്ങി കഴിഞ്ഞ ജൂണിലാണ് ബുര്‍ഖ നിരോധന ബില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റ് പാസാക്കിയത്.
പ്രത്യേക കലാരൂപങ്ങളിലും, ആശുപത്രിയിലും, മഞ്ഞു കാലത്തും മുഖം പൂര്‍ണമായി മറക്കുന്നതിന് നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അല്ലാത്ത അവസരങ്ങളില്‍ പൊതുയിടങ്ങളില്‍ മുഖം മറച്ച് എത്തിയാല്‍ 150 യൂറോ (ഏകദേശം 11,567 രൂപ) പിഴയടക്കണം. നിയമം ലംഘിക്കുന്നവരെ പൊലീസിന് ബലം പ്രയോഗിക്കാനും നിയമപ്രകാരം അധികാരമുണ്ട്.
യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സിലാണ് ആദ്യമായി ബുര്‍ഖക്ക് നിരോധനം വരുന്നത്. ഏറെ ചര്‍ച്ചകള്‍ക്കു ശേഷം 2011ലാണ് ഫ്രാന്‍സ് ബുര്‍ഖ നിരോധന നിയമം പാസാക്കിയത്. പിന്നീട് മറ്റു രാജ്യങ്ങളിലും ബുര്‍ഖ നിരോധിക്കാനുള്ള ശ്രമങ്ങളുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല