സ്വന്തം ലേഖകന്‍: യുവജനങ്ങളെ കൈയ്യിലെടുക്കാന്‍ തെരേസാ മേയ്, സര്‍വകലാശാല വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി നിലനിര്‍ത്തും, വായ്പ തിരിച്ചടവ് 25,000 പൗണ്ട് വരുമാനം കിട്ടുമ്പോള്‍ മാത്രം. രാജ്യത്തെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി നിലനിര്‍ത്തുമെന്ന് യുകെ പ്രധാനമന്ത്രി തെരേസ മേയ്. വരുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ട് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു ഈ നീക്കം. 25,000 പൗണ്ട് വരുമാനം ലഭിക്കാതെ വായ്പകളുടെ തിരിച്ചടവ് ആരംഭിക്കേണ്ടതില്ലെന്നും തെരേസ മേയ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ അഭിപ്രായപ്പെട്ടു.
അധികാരത്തിലേറിയാല്‍ ട്യൂഷന്‍ ഫീസ് പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ലേബര്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തെരേസയുടെ വാഗ്ദാനം. 201819 ല്‍ ട്യൂഷന്‍ ഫീസില്‍ 250 പൗണ്ടിന്റെ വര്‍ധനയാണ് വരുത്തിയത്. തന്മൂലം ഉന്നത വിദ്യാഭ്യാസം നേടാന്‍ വന്‍ ചെലവാണെന്നാണു വിലയിരുത്തല്‍. 1.2 മില്യണ്‍ പൗണ്ട് ചെലവ് വരുന്ന നിര്‍ദ്ദേശം അടുത്ത മാസം അവതരിപ്പിക്കുന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രധാനമന്ത്രി നല്‍കുന്ന സൂചന.
പുതിയ വീടുകള്‍ വാങ്ങാനായി പ്രത്യേക പദ്ധതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ യുവാക്കളില്‍ പലരും പുതിയ വീട് വാങ്ങുന്നതില്‍ നിന്ന് പിന്‍വലിയുകയാണ്. ഇതിനു കാരണം ഭവന വായ്പകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും പലിശ നിരക്കുമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഇളവ് കൊണ്ടുവരാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഹെല്പ് ടു ബൈ, ഇക്വിറ്റി ലോണ്‍ സ്‌കീം തുടങ്ങിയവയിലൂടെ യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല